ലണ്ടന്‍: ലോകമനസാക്ഷിയെ ഞെട്ടിച്ച് ഐഎസ് സുന്നി ഭീകരര്‍ നരഹത്യ തുടരുന്നു. തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് ഡേവിഡ് ഹെയ്ന്സിനെ ഭീകരര്‍ തലയറുത്തുകൊന്നു. വധത്തിന്റെ വീഡിയോ ദൃശ്യം ഭീകരസംഘടന പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളിയുടെയും സ്റ്റീവന്‍ സോട്ട്ലോഫിന്റെയും കിരാതമായ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഭവം അന്താരാഷ്ട്ര സമൂഹത്തെ ഭീതിയിലാഴ്ത്തി.
ഹൃദയശൂന്യരായ സുന്നി ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള നടപടിയില്‍ ഇറാഖി സര്‍ക്കാരുമായി ചേര്‍ന്ന് കുര്‍ദുകള്‍ക്ക് ആയുധം നല്‍കുമെന്നും ഭീകരതയെ ഒതുക്കാന്‍ സൈനികമായും നയതന്ത്രപരമായും എല്ലാ സമ്മര്‍ദ്ദങ്ങളും ചെലുത്തുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രസ്താവന നടത്തുന്നതിന്റെ ക്ലിപ്പിങ്ങോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
പിന്നെ, ഓറഞ്ച് ജംപ് സ്യൂട്ട് ധരിച്ചുവന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹെയ്ന്‍സ്, കാമറൂണിന്റെ നയത്തിനുള്ള വിലയാണ് താന്‍ നല്കുന്നതെന്നു അവകാശപ്പെടുന്നതാണ് അടുത്ത രംഗം. തുടര്‍ന്ന്, കറുത്ത മുഖാവരണവും വേഷവുമായി പ്രത്യക്ഷപ്പെടുന്ന ഭീകരന് അമേരിക്കയുമായുള്ള കൂട്ടുകെട്ട് ബ്രിട്ടന്റെ വിനാശത്തിന്റെ വേഗതകൂട്ടുമെന്നും ബ്രിട്ടീഷ് ജനതയെ രക്തപങ്കിലവും പരാജയം ഉറപ്പുള്ളതുമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു. തങ്ങള്‍ ബന്ദിയാക്കിയിട്ടുള്ള മറ്റൊരു ബ്രിട്ടീഷ് പൗരനെക്കൂടി കൊലപ്പെടുത്തുമെന്നും ഭീകരന് ഭീഷണി മുഴക്കുന്നുണ്ട്.
ഫോളിയുടെയും സോട്ട്ലോഫിന്റെയും തലയറുത്ത അതേ ഭീകരന് തന്നെയാണ് ഹെയ്ന്‍സിനെയും വധിച്ചതെന്നു ദൃശ്യങ്ങളില്‍ നിന്ന് ഏറെക്കുറെ വ്യക്തമാണ്. അതേസമയം, സംഭവത്തെ കാമറൂണ്‍ രൂക്ഷമായി വിമര്‍ശിച്ചു. തികഞ്ഞ തിന്മയാണ് ഭീകരരുടെ ചെയ്തി. അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. അവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരും, കാമറൂണ്‍ പറഞ്ഞു.
ബ്രിട്ടന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. ഹെയ്ന്സിനെ വധിച്ച രീതി പൈശാചികമാണ്. വിഷമവൃത്തത്തിലായ, അടുത്ത സുഹൃത്തിനോട് തോളോടു തോള് ചേര്‍ന്നു നില്ക്കും, ഒബാമ വ്യക്തമാക്കി.
അതിനിടെ, ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ കാമറൂണിനുമേല് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം വര്‍ധിച്ചു. സുന്നി ഭീകരരെ നശിപ്പിക്കാന്‍ അമേരിക്ക ഒരുക്കുന്ന പദ്ധതിയെ സൈനികമായി സഹായിക്കണമെന്നാണ് ആവശ്യം. ഇറാഖിലെ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബ്രിട്ടന് ഇതുവരെ പങ്കാളിയായിട്ടില്ല. എന്നാല്‍ വടക്കന്‍ മേഖലയില്‍ ഭീകരര്‍ക്കെതിരായി പോരാടുന്ന കുര്‍ദുകള്‍ക്ക് ആയുധം നല്കാന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. ആഫ്രിക്കയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന 44കാരനായ ഹെയ്ന്സിനെ 2013ല്‍ സിറിയയില്‍ വച്ചാണ് ഭീകരര്‍ കടത്തിക്കൊണ്ടുപോയത്. സോട്ട്ലോഫിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളുള്ള വീഡിയോയുടെ അവസാനഭാഗത്ത് ഹെയ്ന്‍സിനെയും വധിക്കുമെന്ന് ഭീകരര്‍ ഭീഷണിമുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: