ലക്നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ അമ്മയാക്കിയ കോളേജ് വിദ്യാര്‍ത്ഥി സ്വന്തം അമ്മയേയും അച്ഛനേയും ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിജയ് മയൂരയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ അമ്മയായി സ്വീകരിച്ചത്.
ഒരു മാസംമുമ്പ് ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം സ്വദേശിയുമായ സ്ത്രീയുമായി വിജയ് പരിചയത്തിലാകുന്നത്. തുടര്‍ന്ന് ബാങ്കില്‍ നിന്നും 22,000 രൂപയും എടുത്ത് അവര്‍ക്കൊപ്പം പോയി. മകന് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സ്വന്തം മാതാപിതാക്കള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ അമ്മയെേത്തടി മകന് പോയെന്ന് കണ്ടെത്തിയത്.
28 ദിവസത്തിനുശേഷം യാത്രപറയാന്‍ വീട്ടിലെത്തിയ മകന് മാതാപിതാക്കളോട് ഫേസ്ബുക്ക് അമ്മയുടെ അടുത്ത് പോയതാണെന്ന് പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ ഫേസ്ബുക്ക് അമ്മ നേഴ്സാണ്. തന്റെ പേരിലുള്ള പണം പുതിയ അമ്മയുടെ പേരില്‍ മാറ്റിയെന്നും മകന് മാതാപിതാക്കളോട് പറഞ്ഞു. ഇനിയങ്ങോട്ട് ഫേസ്ബുക്ക് അമ്മക്കൊപ്പം ജീവിക്കാനാണെന്ന് പറഞ്ഞതോടെ വിജയിയെ വീട്ടില്‍ പൂട്ടിയിട്ടു.
അതിനിടെ, വിജയിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായപ്പോള്‍ നേഴ്സ് ബറേയിലിയിലെ വീട്ടിലെത്തി അവനെതേടിയെത്തി. ഇതോടെ ഇവരോടൊപ്പം പോകണമെന്ന് വിജയ് വാശി പിടിച്ചു. പിന്നീട് പോലീസെത്തി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിയും ഫേസ്ബുക്ക് അമ്മയും സമ്മതിച്ചില്ല. ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാന്‍ വിജയിക്ക് രണ്ടാഴ്ചത്തെ സാവകാശം നല്‍കിയിരിക്കുകയാണ് പോലീസ്. മകന് പുതിയ അമ്മക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെങ്കില്‍ അത് വിധിയെന്ന് വിശ്വസിച്ച് ആശ്വസിക്കുമെന്ന് വിജയിയുടെ മാതാപിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: