ശ്രീനഗര്‍: കാശ്മീരിലെ പ്രളയം നാശം വിതച്ച മേഖലകളില്‍ ഇനിയും ഒരു ലക്ഷത്തിലേറെ പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.
പ്രളയമേഖലയില്‍ മഴ മാറിയതോടെ കശ്മീരിലെ സൈന്യം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.
കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്.
നാട്ടിലേക്ക് മടങ്ങാന്‍ ബാക്കിയുള്ള മലയാളികള്‍ക്കായി ശ്രീനഗറില്‍ ഹെല്‍പ്പ് സെന്ററിന്റെ പ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞ ദിവസം 77 മലയാളികള്‍ ദല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: