മംഗലാപുരം: ബജ്പെ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ദുബായില്‍ നിന്ന് എത്തിയ ജെറ്റ് എയര്‍വെയ്സിന്റെ വിമാനത്തിലെ ടോയ്ലറ്റില് നിന്നും 31.73 ലക്ഷത്തിന്റെ സ്വര്‍ണമാണ് കണ്ടെടുത്തത്.
വിമാനത്തിന്റെ പിറകുവശത്തെ ടോയ്ലറ്റില് മിററിന് പിന്നില്‍ രണ്ട് പാക്കറ്റുകളിലായി ഇന്സുലേഷന് ടേപ്പ് ഒട്ടിച്ച് പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.
വിമാനത്തിനകത്ത് നടത്തിയ തിരച്ചിലിലാണ് ബിസ്കറ്റിന്റെയും ബാറിന്റെയും രൂപത്തിലായിരുന്ന സ്വര്‍ണം കണ്ടെത്തിയത്. രണ്ട് പാക്കറ്റുകളിലായി പിടിച്ചെടുത്ത 10 സ്വര്‍ണ ബിസ്കറ്റുകള്‍ക്ക് 1166.7 ഗ്രാം തൂക്കം വരും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വേട്ടയാണിത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: