ന്യൂദല്‍ഹി: മുന്‍ സിഎജി വിനോദ് റായിയുടെ അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്.
പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തന്റെ കടമ നിര്‍വഹിക്കുകമാത്രമാണ് ചെയ്തതെന്നും മന്മോഹന് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുപിഎ ഭരണകാലത്തെ ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതി ഇടപാടുകളില്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിന് വ്യക്തമായ ധാരണയുണ്ടായിരുന്നെന്നും വേണമെങ്കില്‍ അദ്ദേഹത്തിന് ഇത് തടയാമായിരുന്നെന്നും വിനോദ് റായി നേരത്തേ ആരോപിച്ചിരുന്നു.
ഒരു ഇംഗ്ലിഷ് ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു റായ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: