കോഴിക്കോട്: സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഈ അവസ്ഥയില്‍ ചില നിയന്ത്രണങ്ങള്‍ സ്വാഭാവികമാണ്. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.എന്നാല്‍ നിയമന നിരോധനം സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സംസ്ഥാനത്ത് നിയമന നിരോധനം നിലവിലില്ലെന്നും മാണി പറഞ്ഞു.
സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതുവഴി വരുമാനനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും അതൊരു നഷ്ടമായി കാണുന്നില്ല. മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. ബിയര്‍-വൈന്‍ പാര്‍ലറുടെ കാര്യത്തില്‍ പാര്‍ട്ടി പ്രത്യേക തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ല. കൂടുതല്‍ ബിയര്‍പാര്‍ലറുകള്‍ തുറക്കണോ എന്ന കാര്യത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്, മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: