ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതി കേസിലെ പ്രതികള്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയതാരെന്ന് വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
കേസിലെ ഹര്‍ജിക്കാരനായ അഭിഭാഷകന് പ്രശാന്ത് ഭൂഷണിനോടാണ് ഇതു സംബന്ദിച്ച തെളിവുകള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. മുദ്ര വച്ച കവറില്‍ വിശദീകരണം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ അന്വേഷണത്തിന് ഉത്തരവ് ഇടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സിബിഐ ഡയറക്ടറുടെ വീട്ടിലെ സന്ദര്‍ശന ഡയറി നല്‍കിയതാരെന്ന കാര്യവും ഭൂഷണ് വ്യക്തമാക്കണം. അതേസമയം, തന്റെ വീട്ടിലെ സന്ദര്‍ശക പുസ്തകത്തിലെ 90 ശതമാനവും വിവരങ്ങളും വ്യാജമായി ചേര്‍ത്തതാണെന്നും എന്നാല്‍ ചില വിവരങ്ങള്‍ സത്യമായിരിക്കാമെന്നും രഞ്ജിത് സിന്‍ഹ കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: