കെയ്റോ: ഈജിപ്റ്റിലെ സിനായില്‍ സുരക്ഷാസേന ഏഴു ഭീകരരെ വധിച്ചു. സുരക്ഷാസേനയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടശേഷം അല്‍-ഗലാല മലയില്‍ തമ്പടിച്ചിരുന്ന ഭീകരരെയാണ് വധിച്ചതെന്ന് ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
സ്ഥലത്ത് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ദീര്‍ഘനേരം വെടിവെയ്പ്പ് ഉണ്ടായതായും അന്‍സാര്‍ ബയാത്ത് അല്‍ മക്ദീസ് എന്ന സംഘടനയില്‍പ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും ഇബ്രാഹിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: