ന്യൂദല്‍ഹി: ആഗോളവിപണിയില്‍ ക്രൂഡോയിലിന്റെ വില താഴ്ന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും. പെട്രോള്‍ ലിറ്ററിന് ഒരു രൂപ വരെ കുറഞ്ഞേക്കും. ഇക്കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഡീസലിന്റെ വില കുറക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡീസലിന് മാസം 50 പൈസ വീതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ 11 രൂപ 50 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ഡീസലിന്റെ വില കുറയുന്നത് പണപ്പെരുപ്പ നിരക്ക് കുറയുനാകും കാരണമാകും.
പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം എടുത്തുകളയേണ്ട സമയമായെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞിരുന്നു. രാജ്യാന്തര തലത്തില്‍ ക്രൂഡോയില്‍ വില ബാരലിന് നൂറു ഡോളറിലും താഴ്ന്ന സാഹചര്യത്തില്‍ ഇത് എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് അഞ്ചു രൂപ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: