കോട്ടയം: നാടും നഗരവും കൃഷ്ണലീലകളാല്‍ നിറഞ്ഞു. ഉണ്ണിക്കണ്ണന്മാര് അക്ഷരനഗരിയെ അമ്പാടിയാക്കി. ഗംഗ, യമുന, സരസ്വതി, ബ്രഹ്മപുത്ര, സിന്ധു എന്നീ പുണ്യനദികളുടെ പേരില്‍ ശോഭായാത്രകള്‍ നഗരഹൃദയത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ വായ്ക്കുരവകളാലും കൃഷ്ണസ്തുതികളാലും നഗരം അവരെ എതിരേറ്റു. പാറപ്പാടം, വേളൂര്‍, അമ്പലക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തിരുവാതുക്കല്‍ നിന്നും ഗംഗയായും പുത്തനങ്ങാടി യൂണിയന് ക്ലബ് ശോഭായാത്രകള്‍ താലൂക്കാഫീസ് കവലയില്‍ നിന്നും തെക്കും ഗോപുരം ശോഭായാത്ര തെക്കും ഗോപുരത്തുനിന്നും ആരംഭിച്ച് കാഞ്ചി കാമാക്ഷിയമ്മന്‍ കോവിലില്‍ നിന്നും ആരംഭിച്ച ശോഭായാത്രയുമായി ചേര്‍ന്ന് യമുനയായും നഗരഹൃദയത്തിലേക്ക് പ്രവഹിച്ചു. മുട്ടമ്പലം ശോഭായാത്ര കൊപ്രത്ത് ഭഗവതീക്ഷേത്രത്തില്‍ നിന്നും ഓങ്കാരേശ്വരം ശോഭായാത്ര തൈക്കടവ് ജങ്ഷനില്‍ നിന്നും സരസ്വതിയായും പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര ബ്രഹ്മപുത്രയായും അക്ഷരനഗരിയിലേക്ക് എത്തി. ചുങ്കം, ഗോവിന്ദപുരം, പനയക്കഴുപ്പ് എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ സിന്ധുവായും എത്തിയതോടെ നഗരം കൃഷ്ണസാഗരമായി മാറി.
ശ്രീകൃഷ്ണചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ നിശ്ചലദൃശ്യങ്ങളായി അണിനിരത്തിയ ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്മാരോടൊപ്പം ഗോപികമാരും അണിനിരന്നതോടെ അമ്പാടിസ്മൃതികളില് നഗരം നിറഞ്ഞു.
ബാലഗോകുലം ജില്ലാസമിതിയുടെയും ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടേയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടന്നു. കോട്ടയം നഗരത്തില്‍ നടന്ന മഹാശോഭായാത്ര സംഗമം സെന്‍ട്രല്‍ ജംഗ്ഷനില്‍ യോഗക്ഷേമ സഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉത്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി. നാരായണശര്‍മ്മ ജന്മാഷ്ടമി സന്ദേശം നല്കി. നഗരസഭയ്ക്കു വേണ്ടി മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ ശോഭായാത്രയെ സ്വീകരിച്ചു. സ്വാഗതസംഘം ചെയര്മാന് കെ.വി. വിശ്വനാഥന് കുന്നത്തുകളത്തില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
കണ്ണനൊരു കാണിക്ക വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന് ബാലഗോകുലം ജില്ലാ സെക്രട്ടറി അജിത് കുമാറിന് കൈമാറി. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, ജി. വിശ്വനാഥന് നായര്‍, സി.ജി. വാസുദേവന്‍ നായര്‍, സി.എന്‍. സുഭാഷ്, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ശരത്ത് വി. നാഥ്, ബാലഗോകുലം മേഖലാസഹകാര്യദര്ശി പി.സി. ഗിരീഷ്കുമാര്‍, ജില്ലാരക്ഷാധികാരി ജി. മോഹനചന്ദ്രന്, താലൂക്ക് സേവാപ്രമുഖ്് മുട്ടമ്പലം മധു, നഗര്‍ ആഘോഷപ്രമുഖ് അഞ്ചു സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. നഗരംചുറ്റി തിരുനക്കര ക്ഷേത്ര മൈതാനിയില്‍ ശോഭായാത്ര സമാപിച്ചു.
പുതുപ്പള്ളിയില്‍ നടന്ന മഹാശോഭായാത്ര സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ച് പുതുപ്പള്ളി തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാര്‍ സന്ദേശം നല്കി. നാട്ടകം പഞ്ചായത്തിലെ മഹാശോഭായാത്ര പാക്കില്‍ കവലയില്‍ സംഗമിച്ചു. താലൂക്ക് സെക്രട്ടറി വിനയന്, ജില്ലാസേവാ പ്രമുഖ് ശങ്കരന് എന്നിവര്‍ നേതൃത്വം നല്കി. പനച്ചിക്കാട് പഞ്ചായത്ത് ശോഭായാത്രകള്‍ പരുത്തുംപാറ കവലയില്‍ സംഗമിച്ചു. സംഗമശോഭായാത്ര ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. വടവാതൂരില്‍ നടന്ന ശോഭായാത്ര ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉത്ഘാടനം ചെയ്തു. കുമാരനല്ലൂരില്‍ അഞ്ച് സ്ഥലങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്ര കവലയില്‍ സംഗമിച്ചു. തിരുവാര്‍പ്പില്‍ നടന്ന മഹാശോഭായത്ര സംഗമം ഓമനക്കുട്ടന് ഉത്ഘാടനം ചെയ്തു. കുമരകത്ത് നടന്ന ശോഭായാത്രയ്ക്ക് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍, സേതു എന്നിവര്‍ നേതൃത്വം നല്കി. കറുകച്ചാല്‍ ടൗണില്‍ നടന്ന ശോഭായാത്ര സംഗമം ബാലഗോകുലം ജില്ലാ സംഘടനാ കാര്യദര്‍ശി കെ.ജി. രഞ്ചിത്ത് ഉത്ഘാടനം ചെയ്തു. താലൂക്ക് കാര്യവാഹ് ദീപക്, താലൂക്ക് കാര്യദര്‍ശി സന്ദീപ് സോമനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പാലമറ്റം, ചമ്പക്കര, പത്തനാട്, കുളത്തൂര്‍മൂഴി എന്നീസ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടന്നു. നെടുംകുന്നത്ത് ആര്‍എസഎസ് ജില്ലാ ബൗദ്ധിക്ക് പ്രമുഖ് ഒ.ആര്. ഹരിദാസ് ഉത്ഘാടനം ചെയ്തു. വാകത്താനത്ത് ശോഭായാത്ര സംഗമം ജില്ലാസമിതിയംഗം ബിനോയ് ലാല്‍ ഉത്ഘാടനം ചെയ്തു. കുമ്മനം ഇളംകാവില്‍ ശോഭായാത്ര ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.ബി. ജയന് ഉത്ഘാടനം ചെയ്തു.
ചങ്ങനാശ്ശേരിയില്‍ വിവിധ സ്ഥങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പെരുന്ന ജംഗ്ഷനില്‍ സംഗമിച്ചു. സംഗമം ബാലഗോകുലും മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.എസ്. ശശിധരന് ഉത്ഘാടനം ചെയ്തു. താലൂക്ക് കാര്യദര്‍ശി വിമല്‍കുമാര്‍, താലൂക്ക് അദ്ധ്യക്ഷന്‍ റ്റി.പി. രാജു എന്നിവര്‍ നേതൃത്വം നല്കി. പായിപ്പാട് ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍. മനു ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനത്ത് നടന്ന ശോഭായാത്ര മേഖല അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന് ഉത്ഘാടനം ചെയ്തു. ഓണംതുരുത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.പി. കൃഷ്ണന് നമ്പൂതിരി ഉത്ഘാടനം ചെയ്തു. കാണക്കാരി, പുന്നത്തുറ, നീണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു. മണര്‍കാട് നടന്ന ശോഭായാത്രയ്ക്ക് താലൂക്ക് അദ്ധ്യക്ഷന്‍ ബി. വിജയകുമാര്‍ നേതൃത്വം നല്കി. വെള്ളൂരില്‍ താലൂക്ക് സംഘടനാകാര്യദര്‍ശി പ്രതീഷ് മോഹന്‍ ശോഭായാത്രകള്‍ക്ക് നേതൃത്വം നല്കി. പാമ്പാടിയില്‍ ജില്ലാസഹകാര്യദര്ശി റ്റി.ആര്. സുരേഷ് നേതൃത്വം നല്കി. പള്ളിക്കത്തോട് നടന്ന ശോഭായാത്രകള്‍ക്ക് ജില്ലാ സഹബൗദ്ധിക് പ്രമുഖ് ഗോപീകൃഷ്ണന്, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി. മറ്റക്കരയില്‍ നടന്ന ശോഭായാത്രകള്‍ക്ക് താലൂക്ക് കാര്യദര്‍ശി എ.കെ. അനൂപ് കുമാര്‍, വി. വിനീത് എന്നിവര്‍ നേതൃത്വം നല്കി. കോത്തല, കൂരോപ്പട, ളാക്കാട്ടൂര്‍, മീനടം എന്നീസ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു.
വൈക്കം നഗരത്തില്‍ നടന്ന മഹാശോഭായാത്ര ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സോമശേഖരന്‍ സന്ദേശം നല്കി. വൈക്കം താലൂക്കിലെ വിവിധ ആഘോഷങ്ങള്‍ക്ക് താലൂക്ക് കാര്യദര്‍ശി പി.ആര്. സുഭാഷ് നേതൃത്വം നല്കി. പൊന്‍കുന്നം ചെറുവള്ളിയില്‍ നടന്ന മഹാശോഭായാത്ര ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബാബുരാജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. പൊന്‍കുന്നം ടൗണില്‍ നടന്ന ശോഭായാത്ര സംഗമം വിഭാഗ് ബൗദ്ധിക് പ്രമുഖ് എം.ജി. സോമനാഥ് ഉത്ഘാടനം ചെയ്തു. തമ്പലക്കാട്, കാഞ്ഞിരപ്പള്ളി, ഇളംകുളം, പനമറ്റം, എലിക്കുളം, ഉരുളികുന്നം എന്നിവിടങ്ങളില്‍ മഹാശോഭായത്രകള് നടന്നു. പാലായില്‍ മുരിക്കുംപുഴ ദേവീക്ഷേത്രത്തില്‍ ശോഭായാത്രകള്‍ സംഗമിച്ചു. ബിജു കൊല്ലപ്പള്ളി, താലൂക്ക് കാര്യദര്‍ശി ഹരിപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഏഴാച്ചേരിയില്‍ നടന്ന മഹാശോഭായാത്രയില്‍ ഏഴാച്ചേരി രാധാകൃഷ്ണന്, ജില്ല ഖജാന്‍ജി സുജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഭരണങ്ങാനം മഹാശോഭായാത്ര മേഖലാ രക്ഷാധികാരി പി.എന്‍. സുരേന്ദ്രന് ഉത്ഘാടനം ചെയ്തു. താലൂക്ക് സംഘടനാ സെക്രട്ടറി ബിനീഷ് നേതൃത്വം നല്കി. രാമപുരത്ത് മേഖലാഭഗിനി പ്രമുഖ ലളിതാംബിക കുഞ്ഞമ്മ, ഗീത തുടങ്ങിയവര്‍ നേതൃത്വം നല്കി. മുണ്ടക്കയത്ത് കെ. രഞ്ജിത് ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു. ജില്ലയില്‍ നടന്ന വിവിധ ശോഭായാത്രകള്‍ക്ക് മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്, മേഖലാകാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, സഹകാര്യദര്‍ശി പി.സി. ഗിരീഷ് കുമാര്‍, സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപി, സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍, ജില്ലാ കാര്യവാഹ് രാജീവ്, സഹ കാര്യവാഹ് സാനു, ജില്ലാ ഖജാന്‍ജി എം.എസ്. ശങ്കരന്‍നായര്‍, ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖ രാഖിമധു, അനിത രാജു എന്നിവര്‍ നേതൃത്വം നല്കി.
തിരുവഞ്ചൂര്‍: വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ വടക്കേടത്ത് ശ്രീ അന്നപൂര്‍ണ്ണേശ്വരീ ദേവീ ക്ഷേത്രം, നരിമറ്റം ശ്രീഭദ്രകാളി ക്ഷേത്രം, ഇളംകുളത്ത്് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ തിരുവഞ്ചൂര്‍ കിഴക്കേനടയില്‍ സംഗമിച്ച്, ഉറിയടിക്ക് ശേഷം മഹാശോഭായാത്രയായി ചെറുതൃക്ക ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.
അരീപ്പറമ്പ്: അരീപ്പറമ്പ് മഹാദേവ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കളപ്പുരയ്ക്കല്‍ പടിയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര അരീപ്പറമ്പ് മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.
പാറമ്പുഴ: ശ്രീപാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂപ്പറമ്പില്‍ നിന്നും, പൊയ്കമഠം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ പാറമ്പുഴ ധന്വന്തരീമൂര്ത്തീ ക്ഷേത്രസന്നിധിയില്‍ സംഗമിച്ച് പെരിങ്ങള്ളൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.
മുണ്ടക്കയം: മലയോരമേഖലയില്‍ ശ്രീകൃഷ്ണജയന്തി ദിനാഘോഷംവിപുലമായി സംഘടിപ്പിച്ചു. മേഖലയില്‍ നാല്പതോളം ശോഭായാത്രകള്‍ നടന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിശേഷാല്‍ പൂജകള്‍, ഗോപൂജ, സാംസ്കാരിക സമ്മേളനങ്ങള്‍, ഉറിയടി എന്നിവയും നടന്നു. ആഘോഷ പരിപാടികള്‍ക്ക് ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ എസ്.പി. വിനോദ്, കോട്ടയം മേഖല ഖജാന്‍ജി ആര്. രഞ്ജിത്, ജില്ലാ കാര്യദര്‍ശി പി.ജി. അനീഷ്, താലൂക്ക് കാര്യദര്‍ശി കെ.ആര്. രാഹുല്‍, സുരേഷ് പത്മനാഭന്, മനു കെ. വിജയന്, സൈജറാണി എന്നിവര്‍ നേതൃത്വം നല്കി.
പാര്‍ത്ഥിസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വണ്ടന്‍പതാല്‍,വേങ്ങകുന്ന്,അമ്പലംപടി,പാര്ത്ഥിസാരഥിക്ഷേത്രം, പത്തു സെന്റ്, റിബേറ്റ് പടി, പാറെലമ്പലം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ കോസ്വേ ജങ്ഷനില്‍ എത്തി വെളളനാടി, മുറികല്ലുംപുറം, പൈങ്ങണ മുപ്പത്തി ഒന്നാംമൈല്‍ എന്നിവിടങ്ങളിലെ ശോഭായാത്രയോടു കൂടി മഹാശോഭായാത്രയായി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി, പ്രസാദ വിതരണം എന്നിവ നടന്നു.
കൂട്ടിക്കല്‍: താളുങ്കല്‍ ശ്രീബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാദേവി ക്ഷേത്ര അങ്കണത്തില്‍നിന്ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച ശോഭായാത്ര ടൗണ്‍ ചുറ്റി ക്ഷേത്രസന്നിധിയില്‍ സമാപിച്ചു. ജയചന്ദ്രന് നായര്‍, സച്ചിദാനന്ദന്, കെ.പി. അച്ചന് കുഞ്ഞ്, പി.കെ. രാജു, എന്‍.അനീഷ്, എ. സതീഷ്, സി.എസ്. രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
എന്തയാര്‍: ചെല്ലിയമ്മാല് കോവിലില്‍ നിന്നാരംഭിച്ച ശോഭായാത്ര ഗ്രാമ പ്രദക്ഷിണം നടത്തി സമാപിച്ചു. പി.പി.നിര്മലന് ജയന്തി സന്ദേശം നല്കി. ജയരാജ് ചെന്തിലാത്ത്, പി.എസ്.മനോജ് എന്നിവര്‍ നേതൃത്വം നല്കി.
ഇളംങ്കാട്: കൊടുങ്ങ ശ്രീ സുഹ്ബ്രമണ്യ സ്വാമി ക്ഷേത്രം ഇളങ്കാട് ടോപ്പ് പാര്‍വ്വതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുളള ശോഭായാത്രകള്‍ ഞര്‍ക്കാട് ഗുരുമന്ദിരത്തില്‍ എത്തി ഇളങ്കാട് ടൗണില്‍ സമാപിച്ചു.
കോരുത്തോട്: ശോഭായാത്ര ശങ്കരനാരായണ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കുഴിമാവ്, കോരുത്തോട് വഴി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. തന്ത്രി സുധര്‍ശന ശര്‍മ ഉദ്ഘാടനം ചെയ്തു. കോരുത്തോട് ബാലകൃഷ്ണന് തന്ത്രി സന്ദേശം നല്കി.
പുലിക്കുന്ന്: അമരാവതി ഹരിഹരപുത്ര ബാലഗോകുലത്തിന്റെയും ശിവശക്തി ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ പുലിക്കുന്ന് ശിവക്ഷേത്രത്തില്‍നിന്നും രണ്ടാം ഡിവിഷന് ഭദ്രാ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ അമരാവതിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി അമരാവതി ക്ഷേത്രാങ്കണത്തില്‍ എത്തി. ശോഭായാത്രയ്ക്ക് മിനോഷ് ശിവന്, മനു മോഹന്‍, എം.ആര്. മധുസൂദനന് എന്നിവര്‍ നേതൃത്വം നല്കി. ശോഭായാത്രയ്ക്കുശേഷം ഉറിയടി, അവല്‍കിഴി വിതരണം എന്നിവയും നടന്നു.
മുരിക്കുംവയല്‍: യശോദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭായാത്ര മുരിക്കുംവയല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പുഞ്ചവയല്‍, ചെറുവള്ളി ക്ഷേത്രത്തില്‍ എത്തി തിരിച്ച് മുരിക്കുംവയല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അവസാനിച്ചു. തുടര്‍ന്ന് ശ്രീകൃഷ്ണ കഥാകഥനം, ഉറിയടി, പ്രസാദവിതരണം എന്നിവയും നടന്നു. ശോഭായാത്രയ്ക്ക് മനു കെ. വിജയന്, ദീപ്തി കൃഷ്ണ, ജയരാജ് ശര്‍മ്മ എന്നിവര്‍ നേതൃത്വം നല്കി.
കറുകച്ചാല്‍: മാമുണ്ട അന്നപൂര്‍ണ്ണേശ്വരി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശാന്തിപുരം കാണിക്കമണ്ഡപത്തില്‍ നിന്നും ആരംഭിച്ച മഹാശോഭായാത്ര പി.എന്‍. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
തോട്ടയ്ക്കാട്: ശിവശക്തി ബാലഗോകുലം, ശ്രീകൃഷ്ണഗോകുലം എന്നിവയുടെ ആഭിമുഖ്യത്തില്ശോഭായാത്ര നടന്നു. കുറിയന്നൂര്‍ കവലയില്‍ നിന്നും ആരംഭിച്ച ശോഭായാത്രയ്ക്ക് തോട്ടയ്ക്കാട് ശങ്കരനാരായണ ക്ഷേത്രത്തില്‍ സ്വീകരണം നല്കി.
പൂതകുഴി: വിവേകാനാന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാശോഭായാത്ര നടന്നു. രാവിലെ 5 ന് പ്രാഭാതഭേരി, ഉച്ചകഴിഞ്ഞ് 4ന് ശോഭായാത്ര ആരംഭിച്ചു. ഉറിയടി, ദീപാരാധന എന്നിവയും നടന്നു.
പാലമറ്റം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടന്നു. പാലമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ മഹാശോഭായാത്ര സമാപിച്ചു.
പൊന്‍കുന്നം: ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര കൊപ്രാക്കളത്ത് എത്തിയശേഷം തിരികെ കൂരാലിയില്‍ എത്തി പുല്ലാട്ടുകുന്നേല്‍ നിന്നുമെത്തിയ ശോഭായാത്രയുമായി സംഗമിച്ച് ശാസ്താക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ നടന്നു.
വാഴൂര്‍: കൊടുങ്ങൂരില്‍ മഹാശോഭായാത്ര നടന്നു. വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, തീര്‍ത്ഥപാദാശ്രമം, മൈലാടുപാറ, കീച്ചേരിപ്പടി, എതിരേറ്റുമാക്കല് ആല്‍ത്തറ, രുദ്രഭയങ്കരി ക്ഷേത്രം, വൈരമല, കാനം, പതിനഞ്ചാംമൈല്‍, മംഗലത്തുകുന്നേല്‍, പതിനേഴാം മൈല്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കൊടുങ്ങൂര്‍ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായ്ത്രയായി കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ എത്തി സമാപിച്ചു. തുടര്‍ന്ന് ഉറിയടി, സമ്മാനദാനം എന്നിവ നടന്നു.
ബ്രഹ്മമംഗലം: ബ്രഹ്മമംഗലത്ത് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര യു.പി സ്ക്കൂള് പരിസരത്ത് സംഗമിച്ചശേഷം മഹാശോഭായാത്രയായി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്ക്കൂള് പരിസരത്ത് സമാപിച്ചു.
പാലപ്ര: പാലപ്ര ശ്രീദുര്‍ഗ്ഗാ, അമ്പാടി ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകള്‍ പാലപ്ര ടോപ്പില്‍ നിന്ന് ആരംഭിച്ചു. പാറയ്ക്കല്‍ അയ്യപ്പക്ഷേത്രത്തില്‍ എത്തി തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് പ്രസാദവിതരണ, ഉറിയടി, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ദീപാരാധന, അവതാരപൂജ എന്നിവ നടന്നു. ജില്ലാ കാര്യദര്‍ശി പി.ജി. അനീഷ്, എം.ജി. ബാലകൃഷ്ണന് നായര്‍, ശരത് ഇടയിലവീട്ടില്‍, എന്നിവര്‍ നേതൃത്വം നല്കി.
പാറത്തോട്: പുളിമൂട് പാറത്തോട് ശ്രീസരസ്വതി, ചിറശ്രീ ഭുവനേശ്വരി ബാലഗോകുലം, ഹൈമ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശോഭായാത്ര പുളിമൂട് ഹൈമയില്‍ നിന്നും ആരംഭിച്ച് പാറത്തോട് പള്ളിപ്പടി പാറത്തോട് ടൗണ്‍ ചുറ്റി ചിറശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു. ഇടച്ചോറ്റി ബാബുസ്വാമി ശ്രീകൃഷ്ണജയന്തി സന്ദേശം നല്കി. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം, എന്നിവ നടന്നു. ബാബു വടക്കേനാത്ത്, ജയന്, നിജി ഭാര്ഗവന് എന്നിവര്‍ നേതൃത്വം നല്കി.
പാലൂര്‍ക്കാവ്: ഉമാമഹേശ്വര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാലൂര്‍ക്കാവ് കാണിക്കമണ്ഡപത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര നഗരപ്രദക്ഷിണം ചെയ്ത് പാലൂക്കാവ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു. പി.വി. വൈശാഖ്, ടി.വി. ജിബിന്‍, എം.വി. വിഷ്ണു, കെ.വൈ. അജിത്, കെ.വൈ. അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
പെരുവന്താനം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊടികുത്തി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പെരുവന്താനം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. സുഭാഷ്കുമാര്‍, സി.ഡി. മുരളീധരന് എന്നിവര്‍ നേതൃത്വം നല്കി.
ഇടക്കുന്നം: വിവേകാനന്ദ, തറകെട്ടി മരുത് ശ്രീഅയ്യപ്പാ ബാലഗോകുലങ്ങളുടെയും ഇടക്കുന്നം ഭഗവതിക്ഷേത്രം, തറകെട്ടി മരുന്ന് അയ്യപ്പക്ഷേത്രം എന്നിവയുടെയും ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര തറകെട്ടി മരുത് അയ്യപ്പക്ഷേത്രത്തില്‍ നിന്നാരംഭിച്ച് മുക്കാലി എസ്എന്‍ഡിപി ഗുരുദേവക്ഷേത്രത്തില്‍ സംഗമിച്ച് മടക്കുന്നം ഭഗവതിക്ഷേത്രത്തില്‍ സമാപിച്ചു. ശോഭായാത്രക്ക് ശേഷം ഉറിയടി, ഗോപൂജ, പ്രസാദവിതരണം എന്നിവ നടന്നു. കെ.പി. അര്ജുന്, സൈജു കെ. രാമനാഥ്, ടി.എസ്. സജിത്ത്, ഹരികൃഷ്ണ പ്രസാദ്, പ്രസീദ് പ്രതാപന് എന്നിവര്‍ നേതൃത്വം നല്കി.
കടുത്തുരുത്തി: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടന്നു. ഗോപൂജയും പ്രസാദമൂട്ട്, ഉറിയടി, രാത്രി 11ന് അവതാര ദര്‍ശനം എന്നിവ നടന്നു.
എരുമേലി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി എരുമേലിയില്‍ ഇരുപതോളം സ്ഥലങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ എരുമേലി ടൗണില്‍ സംഗമിച്ച് വലിയമ്പലത്തില്‍ സമാപിച്ചു. എരുമേലിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ടി.കെ. കൃഷ്ണ്‍കുട്ടി, വി.ആര്. രതീഷ്, വിഷ്ണു ഗോപാല്‍, പി.പി. വേണുഗോപാല്‍, ക്ഷേത്രം മേല്‍ശാന്തി ജഗദീഷ്, കീഴ്ശാന്തി ഗോപന് ശര്‍മ്മ, ദേവസ്വം എഒ എസ്. മധു, എസ്. രാജന് എന്നിവര്‍ നേതൃത്വം നല്കി. കാളകെട്ടിയില്‍ നടന്ന ചടങ്ങുകള്‍ മുക്കുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എം.എസ്. സതീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പള്ളി- കുളപ്പുറം മേഖലയില്‍നടന്ന ശോഭായാത്രകള്‍ ഞര്‍ക്കലക്കാവ് ക്ഷേത്രത്തില്‍ മഹാശോഭായാത്രയായി സമാപിച്ചു.
വിഴിക്കത്തോട്- ചേനപ്പാടി മേഖലകളില്‍ 6 സ്ഥലങ്ങളില്‍ നിന്നെത്തിയ ശോഭായാത്രകല് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. ആലപ്രയില്‍ നടന്ന ശോഭായാത്ര തച്ചരിക്കല്‍ പടയണി ക്ഷേത്രത്തില്‍ സമാപിച്ചു. മണിമലക്കാവ് ക്ഷേത്രത്തില്‍ നടന്ന ശോഭായാത്രകള്‍ ക്ഷേത്രത്തില്‍ സമാപിച്ചു. മുക്കൂട്ടുതറയില്‍ 13 സ്ഥലങ്ങളില്‍ നിന്നായി എത്തിയ ശോഭായാത്രകള്‍ മുക്കൂട്ടുതറ ടൗണില്‍ സംഗമിച്ച് തിരുവമ്പാടി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് സംസ്കാരിക സമ്മേളനം നടന്നു.
തുലാപ്പള്ളിയില്‍ 3 സ്ഥലങ്ങളില്‍ നിന്നെത്തിയ ശോഭായാത്രകള്‍ തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ച് സാംസ്കാരിക സമ്മേളനം നടന്നു. കാളകെട്ടിയില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ശങ്കരനാരായണക്ഷേത്രത്തില്‍ സംഗമിച്ച് സമ്മേളനം നടന്നു. എരുമേലി താലൂക്കില്‍ എട്ട് ആഘോഷപരിപാടികള്‍ നടന്നു. അമ്പതിലധികം ശോഭായാത്രകളും വിവിധ ക്ഷേത്രങ്ങളില്‍ നടന്നു.
കടുത്തുരുത്തി: കപിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണിയോടനുബന്ധിച്ച് ശോഭായാത്രനടന്നു. തുടര്‍ന്ന് ഉറിയടി, സാംസ്കാരിക പ്രഭാഷണം, ദീപാരാധന, അഷ്ടമിരോഹിണി പൂജ നടന്നു.
കടുത്തുരുത്തി ഗോവിന്ദപുരം ക്ഷേത്രത്തിലും തത്തപ്പള്ളി വേണുഗോപാല ക്ഷേത്രത്തിലും അന്തിമഹാകാളന്‍ ക്ഷേത്രത്തിലും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. വൈകിട്ട് കൈലാസപുരം ക്ഷേത്രാങ്കണത്തില്‍ നിന്നും ശോഭായാത്ര ആരംഭിച്ച് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ഞീഴൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആയാംകുടി മഹാദേവക്ഷേത്രം, പുതുശേരിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രംഎന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു.
ഏറ്റുമാനൂര്‍: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ ശോഭായാത്ര നടന്നു. അന്തിമഹാകാളന്‍ കാവില്‍ നിന്നും യശോദാ ബാലഗോകുലത്തിന്റെയും വള്ളിക്കാട്ടുനിന്ന് നന്ദനം ബാലഗോകുലത്തിന്റെയും ഊറ്റക്കുഴിയില്‍ നിന്ന് വിഘ്നേശ്വര ബാലഗോകുലത്തിന്റെയും നേതാജി നഗറില്‍ നിന്നും ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെയും ചൂരക്കുളങ്ങരയില്‍ നിന്നും ശ്രീദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെയും മാരിയമ്മന്‍ കോവിലില്‍ നിന്നും ശ്രീമാരിയമ്മന്‍ ബാലഗോകുലത്തിന്റെയും നേതൃത്വത്തില്‍ ശോഭായാത്രകള്‍ പേരൂര്‍ക്കവലയില്‍ സംഗമിച്ച് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജീവ് ശോഭായാത്ര ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ – ശിവജി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ശ്രീപുരംക്ഷേത്രം, തണ്ണിപ്പാറ എന്നിവടങ്ങളില്‍ നിന്നാരംഭിച്ച ശോഭയാത്രകള്‍ പടിക്കമുറ്റത്ത് സംഗമിച്ച് മങ്കൊമ്പുംകാവ് ദേവീക്ഷേത്രത്തിലെത്തി കൊട്ടാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു.
തിടനാട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കാവുംകുളം ആറാട്ടമ്പലം, കിഴക്കേക്കര ശ്രീഭദ്രകാളിക്ഷേത്രം, പാക്കയം, കുന്നുംപുറം, തിടനാട് ചെറുവള്ളി ഭഗവതിക്ഷേത്രം, വെയില്‍കാണാംപാറ 8-ാംമൈല്‍, മൂന്നാംതോട് ഗുരുമന്തിരം, എന്നിവടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ തിടനാട് ടൗണില്‍ സംഘമിച്ച് തിടനാട് മഹാക്ഷേത്രത്തില്‍ സമാപിച്ചു. അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മൈലാടുംപാറ ശ്രീരാമക്ഷേത്ര സന്നിധയില്‍ നിന്നും ശോഭായാത്ര പുറപ്പെട്ട് ശ്രീജ്ഞാനേശ്വര സന്നിധിയില്‍ എത്തി, തിരിച്ച് കല്ലിടാംകാവ് ഭഗവതിക്ഷേത്രത്തില്‍ സമാപിച്ചു.
കൊണ്ടൂര്‍ ശ്രീഭദ്രാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടൂര്‍ കൈപ്പള്ളിക്കാവില്നിന്നും ആരംഭിച്ച ശോഭായാത്ര പനയ്ക്കപ്പാലം വഴി കൊണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
ചേന്നാട് കൊട്ടാരമുറ്റം, കെട്ടിടംപറമ്പ് കാണിക്കമണ്ഡപം എന്നിവടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ ഗുരുദേവക്ഷേത്രത്തില്‍ സംഗമിച്ച് ഇലഞ്ഞിത്താനം ദേവീക്ഷേത്രത്തില്‍ സമാപിച്ചു. പള്ളിക്കുന്ന് ദേവീക്ഷേത്തില് നിന്നും ആരംഭിക്കുന്ന ശോഭായാത്ര ടൗണ്‍ ചുറ്റി മങ്കുഴി ക്ഷേത്രത്തില്‍ എത്തി തിരിച്ച് ദേവീക്ഷേത്രത്തില്‍ സമാപിച്ചു. കടുവാമൂഴി വശ്വകര്മ്മസഭ ഭജനമന്ദിരത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവിലില്‍ സമാപിച്ചു. തലപ്പലം ഇഞ്ചോലിക്കാവില് നിന്നും ആരംഭിക്കുന്ന ശോഭായാത്ര ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ സമാപിച്ചു.
വൈക്കം: വൈക്കത്ത് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടക്കുന്ന മഹാശോഭായാത്ര വലിയകവലയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നഗരപരിധിയിലെ വിവിധ ബാലഗോകുലങ്ങളില്‍ നിന്നും തുടങ്ങിയ ശോഭായാത്രകള്‍ വൈകിട്ട് അഞ്ചിന് വലിയകവലയില്‍ സംഗമിച്ചു. തുടര്‍ന്ന് നഗരവീഥികള്‍ പ്രദക്ഷിണം വെച്ച് മഹാദേവ സന്നിധിയില്‍ പര്യവസാനിച്ചു. വൈക്കം ടൗണിന് പുറമെ വെച്ചൂര്‍, ടി.വി പുരം, തലയാഴം, മറവന്തുരുത്ത്, ഉദയനാപുരം, ചെമ്പ്, വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, കല്ലറ എന്നിവിടങ്ങളില്‍ 90ഓളം ശോഭായാത്രകള്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു.
പാലാ: മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം ചെറുശോഭായാത്രകളും പാലാ, കിടങ്ങൂര്‍, ഭരണങ്ങാനം, പൂവരണി, മേവട, കൊല്ലപ്പള്ളി, പന്തത്തല, പുലിയന്നൂര്‍, രാമപുരം, കുറിച്ചിത്താനം, വള്ളിച്ചിറ എന്നിവിടങ്ങളില്‍ നിന്നുള്ള ശാഭായാത്രകള് സംഗമിച്ച് മഹാശോഭായാത്രകളും നടന്നു. ഉറിയടി, പ്രസാദവിതരണം, ഗോപൂജ, ശ്രീകൃഷ്ണ ഭജനഗീതങ്ങള് എന്നിവയും നടന്നു. പാറപ്പള്ളി, മുരിക്കുംപുഴ, ഇടയാറ്റ്, വെള്ളിയേപ്പള്ളി, പന്ത്രണ്ടാംമൈല്, കടപ്പാട്ടൂര്‍, വെള്ളാപ്പാട് എന്നിവിടങ്ങില്‍ നിന്നുള്ള ശോഭായാത്രകള്‍ ഗവ. ആശുപത്രി കവലയില്‍ സംഗമിച്ച് മഹാറാണി കവലയില്‍ എത്തി ചെത്തിമറ്റം, മുണ്ടുപാലം എന്നിവിടങ്ങളിലെ ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി മുരിക്കുംപുഴ ദേവീ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ നടന്നു. ഗോപൂജ, വൃക്ഷപൂജ, നദീവന്ദനം, സാംസ്കാരിക സമ്മേളനം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
താലൂക്ക് തല ആഘോഷപരിപാടികള്‍ക്ക് ബാലഗോകുലം മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, ജില്ലാ അദ്ധ്യക്ഷന്‍ ഏഴാച്ചേരി രാധാകൃഷ്ണന്, കെ.എന്‍. സുജിത്കുമാര്‍, താലൂക്ക് സെക്രട്ടറി വ.എസ്. ഹരിപ്രസാദ്, ബിനേഷ് ചൂണ്ടച്ചേരി, പി. ശ്രീകുമാര്‍, പ്രവീണ്‍ ഹരിദാസ്, ഡോ. സുകുമാരന്‍ നായര്‍, ഗീത ബിജു എന്നിവര്‍നേതൃത്വം നല്കി.
ഭരണങ്ങാനം: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭരണങ്ങാനം, ഇടപ്പാടി, കീഴമ്പാറ, കിഴപറയാര്, ഇടമറ്റം എന്നിവിടങ്ങില്‍ നിന്നുള്ള ശോഭായാത്രകളുടെ സംഗമവും ദീപാരാധനയും രാത്രി 12ന് അഷ്ടമി രോഹിണി പൂജ, രോഹിണി വാരപൂജ എന്നിവയും നടന്നു.
പിഴക്: എളമ്പ്രാക്കോട് ക്ഷേത്രത്തില്‍ നിന്നും തൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശാഭോയാത്ര നടന്നു.
കുറിഞ്ഞി: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ വിശേഷാല്‍ പൂജകള്‍, പ്രത്യക്ഷ ഗണപതി പൂജ, പ്രസാദമൂട്ട് എന്നിവയ്ക്കുശേഷം ശോഭായാത്രയും, രോഹിണി വാരപൂജ, ഭജന, അവതാര പൂജ എന്നിവയും നടന്നു.
കിടങ്ങൂര്‍: കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിടങ്ങൂര്‍ സൗത്ത്, പിറയാര്‍, കട്ടച്ചിറ, കുമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കവലയില്‍ സംഗമിച്ച് ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ സമാപിച്ചു. ചെമ്പിളാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര പൊന്‍കുന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: