വൈക്കം: വ്യക്തിശുദ്ധിയോടെ കര്‍മ്മനിരതരാവുക എന്ന വലിയ സന്ദേശമാണ് ശ്രീകൃഷ്ണജയന്തി ദിനാഘോഷത്തിലൂടെ ലോകമെമ്പാടുമുള്ള കുട്ടികളിലേക്ക് പകരുന്നതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ബാല്യം മുതല്‍ കൗമാരം വരെയുള്ള ശ്രീകൃഷ്ണ ലീലകളുടെ പുനരാവിഷ്കാരത്തിലൂടെ മികച്ച വ്യക്തികള്‍ ആകുവാനുള്ള പരിശീലനമാണ് കുരുന്നുകള്‍ക്ക് ലഭിക്കുന്നത്.
സതീര്ഥ്യസ്നേഹവും സഹപാഠിസ്നേഹവും ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കേണ്ട വിശിഷ്ട ഗുണങ്ങളാണെന്ന വലിയ പാഠവും കുട്ടികള്‍ക്ക് ലഭിക്കുന്നു. സത്കര്‍മ്മത്തിലൂടെ ജീവിതം ക്രമീകരിക്കുവാന്‍ മാനവരാശിയെ ആഹ്വാനം ചെയ്ത ഗുരുവര്യനായിട്ടാണ് ഭക്ത ജനകോടികള്‍ ശ്രീകൃഷ്ണ ഭഗവാനെ ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് ബാലഗോകുലം വൈക്കം താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച മഹാ ശോഭായാത്ര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ വൈസ്പ്രസിഡന്റ് വി. ശിവദാസ് അധ്യക്ഷത വഹിച്ചു.
താലൂക് സഹകാര്യവാഹ് കെ.പി. ഷാജി, വൈക്കം താലൂക്ക് സെക്രട്ടറി പി.ആര്. സുഭാഷ്, കെ.ഡി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: