തൊടുപുഴ : ഇടുക്കിയുടെ മടിത്തട്ടിലൂടെ കൃഷിയെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് കിലോമീറ്ററുകളോളം ഒഴുകുന്ന മൂവാറ്റുപുഴ മേജര്‍(വാലി) ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായുള്ള കനാലും പരിസര പ്രദേശങ്ങളും നാശത്തിന്റെ വക്കിലാണ്. ആരും തിരിഞ്ഞു നോക്കാനില്ലാതെ നഗരഗ്രാമങ്ങളുടെ മാലിന്യങ്ങളും പേറി ഒഴുകുകയാണ്. മലങ്കര അണക്കെട്ടില്‍ നിന്നും ആരംഭിക്കുന്ന ഈ പ്രൊജക്റ്റ് മൂന്നു ജില്ലകളിലേ പതിനായിരക്കിന് ജനങ്ങള്‍ക്ക് നേരിട്ട് ഉപയോഗപ്പെടുന്ന ഒന്നാണ്. വേനല്‍ക്കാലങ്ങളില്‍ വറ്റുന്ന നീരുറവകളാണ്. മലയോര മേഖലകളില്‍ പെയ്യുന്ന മഴ വെള്ളം പൂര്‍ണമായും ഒഴുകി പോകുന്നതാണ് ഇതിനു കാരണം. ഈ നീരുരവകള്ക്ക് പുതു ജീവന് നല്കുന്നതു ഈ കനാലാണ്. വേനല്‍ ക്കാലങ്ങളില്‍ ജല സമ്പുഷ്ടം ആണ് ഇവിടം. മലങ്കര അണക്കെട്ടില്‍ നിന്നും ആരംഭിക്കുന്ന ഈ കനാല്‍ മാലിന്യം പേറിയാണ് ഒഴുകുന്നത്. 100 കണക്കിന് പേര് കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്ന കനാല്‍ ഇന്ന് തീര്‍ത്തും ഉപയോഗ ശൂന്യമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. വേനല്‍ കാലങ്ങളില്‍ 10 ഉം 15 ഉം കി.മി. താണ്ടി കുളിക്കാന്‍ എത്തുന്നവരും ഉണ്ട് ഇവിടെ. കനാലിന്റെ തുടക്കഭാഗങ്ങളില്‍ സ്ഥിതി വളരെ മെച്ചം ആണെങ്കിലും ദൂരം പിന്നിടുന്നതിനനുസരിച്ച് മാലിന്യങ്ങള്‍ ഏറി വരുകയാണ്. രാത്രിക്കാലങ്ങളില്‍ സമീപങ്ങളില്‍ താമസിക്കുന്നവര്‍ തന്നെ കൂടുകളില്‍ ആക്കി അവരുടെ വീട്ടു മാലിന്യങ്ങള്‍ തള്ളുന്നതും പതിവാണ്. വേനല്‍ക്കാലങ്ങളിലാണ് ഇത് രൂക്ഷമാകുന്നത്. അറവുമാലിന്യങ്ങള്‍ വരെ കനാലില്‍ നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.. തൊണ്ടിക്കുഴ ക്ഷേത്ര പരിസരം പോലും ഇക്കൂട്ടര്‍ ഒഴിവാക്കിയില്ല, പച്ചക്കറി മാലിന്യം ചാക്കില്‍ കെട്ടി ആണ് ഇവിടെ തള്ളിയത്. ജനപ്രതിനിധികളോ , അതോറിട്ടി ജീവനക്കാരോ ഈ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നതും ഇല്ലാ . ഇതിനെതിരേ കേസുകള്‍ എടുക്കേണ്ട പോലീസ് ആകട്ടെ ഇതൊന്നും കണ്ട ഭാവം നടിക്കുന്നതുമില്ല. കുമാരമംഗലം, ഇടവെട്ടി വനം തുടങ്ങിയ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട് . തൊഴിലുറപ്പുപദ്ധതിയില്പെടുത്തിയാണു കനാലും പരിസര പ്രദേശങ്ങളും ഈ അടുത്ത നാളുകള്‍ മുന്‍പ് വരെ വൃത്തിയാക്കിയിരുന്നത്.പുല്ലുകള്‍ വെട്ടി, ചെളികോരി മാറ്റി കനാലിനു പുതു ജീവന് നല്‍കിയിരുന്നു ഇവര്‍. എന്നാല്‍ നാളുകളായി അതും നിലച്ച അവസ്ഥയിലാണ്. കുമാരമംഗലം ഭാഗങ്ങളില്‍ കനാലില്‍ പാഴ് ചെടികള്‍ വളര്‍ന്നു വെള്ളത്തിന് മുകളില്‍ പൂത്ത് പൊങ്ങി നില്‍ക്കുകയാണ് . പല ഇടങ്ങളിലും വെള്ളത്തിന്റെ നിറം കറുപ്പായി മാറിയിരിക്കുന്നു . ഇരു കരകളിലും ഒരാള്‍ പൊക്കത്തില്‍ വരെ പുല്ലു വളര്‍ന്നിരിക്കുന്നു. പല സ്ഥലങ്ങളിലും കനാലിനു 15 അടിയോളം ആഴം വരും എന്നത് ശുചീകരണത്തെയും കാര്യമായി ബാധിക്കും . എത്രയും വേഗം സത്വര നടപടികള്‍ സ്വീകരിച്ചു കനാലിനെ നാശത്തില്‍ നിന്നും കരകയറ്റുവാന്‍ അധികാരികള്‍ വേണ്ടവിധം ശ്രദ്ധ ചെലുത്തിയില്ലെങ്ങില് നാളുകള്‍ക്കകം കനാല്‍ ജീവിക്കുന്ന ഒരു സ്മാരകം ആയി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: