ന്യൂദല്‍ഹി: എഞ്ചിനീയര്‍മാര്‍ തങ്ങളുടെ വൈദഗ്ധ്യം രാജ്യസേവനത്തിന് സമര്‍പ്പിക്കാനും എഞ്ചിനീയറിങ്ങിനെ ലോക നിലവാരത്തില്‍ എത്തിക്കാനും പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. എഞ്ചിനീയര്‍ ദിനാഘോഷത്തില്‍ നല്കിയ ആശംസാസന്ദേശത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഭാരതരത്ന എം.വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്.
പര്യവേഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഗവേഷണത്തിലൂടെയും രാഷ്ട്രപുരോഗതിയില്‍ മുഖ്യമായ ഒരു പങ്ക് എഞ്ചിനീയര്‍മാര്‍ക്ക് വഹിക്കുവാനുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ നല്കിയ ആശംസയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: