ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് ഡേവിഡ് ഹെയ്ന്സിനെ വധിച്ച സുന്നി ഭീകരരുടെ നീചവും ഭീരുത്വപരവുമായ ചെയ്തിയെ ഐക്യരാഷ്ട്ര സംഘടന രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.
സിറിയയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരിടുന്ന അപകടാവസ്ഥയുടെ ഭീകരതയാണ് ഹെയ്ന്സിന്റെ വധം ഓര്‍മ്മിപ്പിക്കുന്നത്. സിറിയയിലെയും ഇറാഖിലെയും ആയിരക്കണക്കിനുപേര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ ഐസ്ഐസിന്റെ ക്രൂരത സംഭവം ഒരിക്കല്‍ക്കൂടി അടിവരയിട്ടു, 15 അംഗ യുഎന്‍ രക്ഷാ സമിതി ചൂണ്ടിക്കാട്ടി.
ഐഎസ്ഐഎസിനെ പരാജയപ്പെടുത്തണം. അതിന്റെ അസഹിഷ്ണതയെയും അക്രമത്തെയും വെറുപ്പിനെയും ഉന്മൂലനം ചെയ്യണമെന്നും യുഎന്‍ ആഹ്വാനം ചെയ്തു. ഹെയ്ന്സിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ കണക്കുപറയേണ്ടിവരുമെന്നു വ്യക്തമാക്കിയ യുഎന്‍ എല്ലാ രാജ്യങ്ങളോടും അതിനായി സഹകരിക്കാനും നിര്‍ദേശിച്ചു. അതിനിടെ, ലോക നേതാക്കള്‍ പാരീസില്‍ ഐഎസ് വിരുദ്ധ ഉച്ചകോടി ചേര്‍ന്നു. സുന്നി ഭീകരരെ നേരിടാന്‍ അമേരിക്ക രൂപീകരിച്ച സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളാണ് ഒത്തുചേര്‍ന്നത്. വിശാല കൂട്ടായ്മയിലെ 20 രാജ്യങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിന് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: