ന്യൂദല്‍ഹി:പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. യുപി, ആന്ധ്ര, സിക്കിം, രാജസ്ഥാന്, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ബംഗാള്‍, ത്രിപുര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ച ഗുജറാത്തിലെ വഡോദര, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് രാജിവെച്ച ഉത്തര്‍പ്രദേശിലെ മെയിന്‍പുരി, തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു രാജിവെച്ച മേഡക് എന്നീ ലോക്സഭാമണ്ഡലങ്ങളിലുമാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശില്‍ 11 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്. രാജസ്ഥാനിലെ നാലു നിയമസഭാ സീറ്റുകളുടെ ഫലവും ഇന്നറിയാം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശുഭകരമായ നടപടികള്‍ യുപിയിലും രാജസ്ഥാനിലും ബിജെപിക്ക് ആധികാരിക വിജയം നേടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: