മുംബൈ: നരേന്ദ്രമോദിക്ക് നടന് സല്മാന് ഖാന്റെ അഭിനന്ദനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു സല്‍മാന്റെ പ്രതികരണം. നൂറ് ദിനങ്ങളേ ആയിട്ടുള്ളു. കൂടുതല്‍ സമയം അദ്ദേഹത്തിന് നല്‍കണം. എല്ലാവരും അത് അര്‍ഹിക്കുന്നുണ്ട്. രാവിലെ മുതല്‍ രാത്രിവരെ മോദി മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. മോദിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആദ്യം ഒരു ചെയര്പേഴ്സണെങ്കിലും ആകൂ. എന്നിട്ട് ഒറ്റക്ക് രാജ്യത്തെ നയിക്കൂ. അപ്പോള്‍ അറിയാന്‍ സാധിക്കും ഒരാള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ എന്തെല്ലാമാണെന്ന്, സല്മാന് പറഞ്ഞു. പ്രശസ്തമായ ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലായിരുന്നു മോദി വിമര്‍ശകര്‍ക്കെതിരെയുള്ള സല്‍മാന്റെ രോഷപ്രകടനം.
പ്രധാനമന്ത്രിയായി നമ്മള് എല്ലാവരും ചേര്‍ന്നാണ് മോദിയെ തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ നമ്മള് അദ്ദേഹത്തെ ബഹുമാനിക്കണം. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം മോദിക്കുണ്ട്. പ്രളയം കവര്‍ന്ന പാക്കിസ്ഥാന് സഹായം നല്‍കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പ്രശംസനീയമാണ്.
ബോളിവുഡ് ചലച്ചിത്ര ലോകത്തുനിന്നും മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിനു ക്ഷണിച്ച ചുരുക്കം ചില നടന്മാരില് ഒരാളായിരുന്നു സല്മാന് ഖാന്. ഗുജറാത്തില്‍ പട്ടംപറത്തല്‍ പോലുള്ള പരിപാടികളിലും സല്മാന് പങ്കെടുത്തിട്ടുണ്ട്. നിരവധി തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: