ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം,കല്‍ക്കരി അഴിമതികളുമായി ബന്ധപ്പെട്ട് മുന്‍ സിഎജി വിനോദ് റായ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഞാന്‍ എന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചു. മറ്റുള്ളവര്‍ എഴുതിയതിനോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല, മന്മോഹന് പ്രതികരിച്ചു. മന്മോഹന് സിംഗിന്റെ മകള്‍ ദമന്‍ സിംഗിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കാതെ മന്മോഹന് സിംഗ് ഒഴിഞ്ഞുമാറിയപ്പോള്‍ മകള്‍ ദമന്‍ സിംഗ് അതില്‍ ഇടപെട്ടു. യഥാര്‍ത്ഥത്തില്‍ വിനോദ് റായിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല. അതുകൊണ്ട് നിങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനാവില്ല. വിനോദ് റായ് എന്താണ് പറഞ്ഞതെന്ന് കേട്ടിട്ടില്ല. അപ്പോള്‍ എന്തെങ്കിലും ഒന്ന് പറയുന്നതില്‍ അര്‍ത്ഥവുമില്ല, ദമന്‍ പറഞ്ഞു.
2ജി, കല്‍ക്കരി അഴിമതികള്‍ മന്മോഹന് സിംഗിന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു വിനോദ് റായിയുടെ വെളിപ്പെടുത്തല്‍. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും റായ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: