വഡോദര: പാക്കിസ്ഥാനി ജയിലിലെ മോശം സാഹചര്യങ്ങള്ക്കിരയായി ജീവന്‍വെടിഞ്ഞ ഭാരതീയന്റെ മൃതദേഹം 18ന് നാട്ടിലെത്തിക്കും. ഗുജറാത്തിലെ സൊനാരി ഗ്രാമ നിവാസിയായിരുന്ന മത്സ്യത്തൊഴിലാളി ബാല നരന് സിംഗാദിന്റെ മൃതദേഹമാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി കേന്ദ്രം ഗുജറാത്തിനെ അറിയിച്ചു.
ജൂലൈ 25നാണ് കറാച്ചി ജയില്‍വച്ച് സിംഗാദ് മരിച്ചത്. ആഗസ്റ്റ് 28ന് ഭാരത ഹൈക്കമ്മിഷന് കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചു. പിന്നെ ദ്രുതഗതിയില്‍ കാര്യങ്ങള്‍ നീക്കുകയായിരുന്നു. വ്യാഴാഴ്ച മുംബൈയില്‍ എത്തിക്കുന്ന സിംഗാദിന്റെ ഭൗതികശരീരം ഗുജറാത്ത് ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. പിന്നീട് റോഡ് മാര്‍ഗം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം, സിന്ഗാദിനൊപ്പം ജയിലിലുണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ മോചിപ്പിക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന് മൗനംതുടരുകയാണ്. സിംഗാദിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അവരെ അനുവദിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: