ന്യൂദല്‍ഹി: മന്ത്രിമാരില്‍ ഓരോരുത്തരും അവരവരുടെ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വരുന്ന മാര്‍ച്ചിനുള്ളില്‍ പത്തു ശതമാനമെങ്കിലും കൂട്ടിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം. വിവിധ മന്ത്രാലയങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയാണ് മോദിയുടെ ലക്ഷ്യം. മന്ത്രാലയങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള ചുമതല തത്കാലം പ്ലാനിംഗ് കമ്മീഷനാണ്. പകരം സംവിധാനം വരുമ്പോള്‍ അതിനാകും ചുമതല.
മാര്‍ച്ച് 15നകം ഗ്രാമപ്രദേശങ്ങളിലെ പകുതി സ്ഥലങ്ങളിലെങ്കിലും മൊബൈല്‍ സേവനം ലഭ്യമാക്കണം. നിലവില്‍ സാക്ഷരത 72 ശതമാനമാണ്. ഇത് മാര്‍ച്ചിനകം 80 ശതമാനമെങ്കിലും ആക്കണം.ഇപ്പോള്‍ പതിനേഴ് ശതമാനം പേര്‍ക്കേ ഉന്നത വിദ്യാഭ്യാസം ലഭ്യമാകുന്നുള്ളൂ. അത് 19 ശതമാനം പേര്ക്കെങ്കിലുമാക്കണം. മാര്‍ച്ചിനകം 7,700 കിലോമീറ്റര്‍ റോഡും ദേശീയപാതയും പുതുതായി നിര്‍മ്മിക്കണം. ഇപ്പോള്‍ ഇത് 7000 കിലോമീറ്ററാണ്. 500 കിലോമീറ്റര്‍ പുതിയ റെയില്‍പാത നിര്‍മ്മിക്കണം. ഇങ്ങനെ എല്ലാ മന്ത്രാലയങ്ങള്‍ക്കും കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ ലക്ഷ്യം കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ പ്രകടനം വിലയിരുത്താന്‍ മാനദണ്ഡങ്ങള്‍ നിശ്ഛയിക്കാന്‍ മോദി പ്ലാനിംഗ് കമ്മീഷന് സെക്രട്ടറി സിന്ധുശ്രീ ഖുള്ളാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: