ന്യൂദല്‍ഹി: ദേശീയപാതാ വികസനക്കാര്യത്തില്‍ കേരളം അനാസ്ഥ കാട്ടുകയാണെന്ന് കേന്ദ്രം. ദേശീയപാത നാലുവരിയായി വികസിപ്പിക്കാന്‍ കേരളം സ്ഥലം ഏറ്റെടുത്ത് നല്‍കാതെ എന്തുചെയ്യാന്‍ കഴിയും, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ദേശീയപാതാ വികസനക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. നാലുവരിപ്പാതയ്ക്ക് 45 മീറ്റര്‍ വീതിയില്‍ സ്ഥലം വേണം. കേരളം അതേറ്റെടുത്തു നല്‍കിയിട്ടില്ല, മന്ത്രി പറഞ്ഞു. കേരളത്തിന്റെ അതേ സാഹചര്യമാണ് ഗോവയിലും. പക്ഷെ അവര്‍ സ്ഥലം ഏറ്റെടുത്തു. അവിടെ റോഡ് വികസനം സുഗമമായി മുന്നോട്ടുപോകുകയാണ്. കേരളത്തില്‍ മുടങ്ങി, മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: