ഗുരുവായൂര്‍ : ഗുരുവായൂര്‍ മേല്‍ശാന്തി ആയി മുന്നൂലം ഭവന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മലപ്പുറം തിരൂര്‍ സ്വദേശിയായ അദ്ദേഹം ഓതിക്കന് കുടുംബാംഗമാണ്. 45 പേരില്‍ നിന്ന് നറുക്കിട്ടാണ് ഭവന് നമ്പൂതിരിയെ തെരഞ്ഞെടുത്തത്.
മുന്‍ മേല്‍ശാന്തി പഴയത്ത് സതീശന് നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ആദ്യമായാണ് ഭവന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാവുന്നത്. ശ്രീകൃഷ്ണപുരം കിഴിയേടത്ത് മനയിലെ ശ്രീജയാണ് ഭാര്യ. അനിരുദ്ധന് മകന്.
ഭവന് നമ്പൂതിരിയുടെ പിതാവും സഹോദരനും ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: