വെള്ളൂര്‍: വിദ്യാഭ്യാസ രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന വെള്ളൂരിന്റെ വിനീത ടീച്ചറിന് വിവേകാനന്ദ ബാലഗോകുലത്തിന്റെ സ്നേഹാദരങ്ങള്‍ സമര്‍പിച്ചു. ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ആറാട്ടുമണപ്പുറത്തുനിന്നും ആരംഭിച്ച മഹാശോഭായാത്ര വാമനസ്വാമി ക്ഷേത്രത്തിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.പി. ഗോപകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
അഖില ഭാരത അയ്യപ്പ സേവാസംഘം യൂണിറ്റ് പ്രസിഡന്റ് ആര്. നാരായണന് വിനീത ടീച്ചറിനെ പൊന്നാട അണിയിച്ചു. ബാലഗോകുലത്തിന്റെ ഉപഹാരം ആഘോഷപ്രമുഖ് സുജിത്ത് പാക്കത്ത് ടീച്ചറിന് സമര്‍പ്പിച്ചു.
പി.ജി. ബിജുകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. വിഎച്ച്എസ്സി, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ടി.എസ്. രേഷ്മയെയും യദുകൃഷ്ണനെയും ചടങ്ങില്‍ അനുമോദിച്ചു. ജില്ലയിലെ ഏറ്റവും നല്ല കൃഷി അസിസ്റ്റന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി. സജുകുമാറിനെയും വെള്ളൂര്‍ വനിത സ്പോര്‍ട്സ് അക്കാദമിയിലെ ഫുട്ബോള്‍, ഹോക്കി താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
വെള്ളൂര്‍ എസ്എന്‍ഡിപിയോഗം ശാഖാ വനിത യൂണിറ്റ് പ്രവര്‍ത്തകരുടെ ദൈവദശകാലാപനത്തോടെ ആരംഭിച്ച യോഗത്തില്‍ വാസുദേവന്‍ നായര്‍ ചേലാട്ട്, എന്‍.കെ. സോമശേഖരന്‍ നായര്‍,പി.ഡി. സുനില്‍ബാബു, എസ്. സന്ദീപ്, കെ.എ. പ്രദീപ്കുമാര്‍, ഹരികൃഷ്ണന്, ഉല്ലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: