ആല്പാറ : മണക്കാട്
പഞ്ചായത്തിലെ ആല്‍പ്പാറ ലഹരിമരുന്നു വിപണനത്തിന്റെ കേന്ദ്രമാകുന്നു. ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രമെന്ന പേരില്‍ ഒരു പ്രമുഖ തൊഴിലാളി സംഘടന ആല്പാറ കോളനി കവലയില്‍ നിര്‍മിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡ്ഡും, അതിനോടു ചേര്‍ന്നു തന്നെ അനധികൃതമായി നിര്‍മിച്ചിരിക്കുന്ന ചായക്കടയുമാണ് മദ്യത്തിന്റേയും നിരോധിത പാന്മസാലകളുടേയും കഞ്ചാവിന്റേയും വിപണന കേന്ദ്രമായി മാറിയിരിക്കുന്നത്്. ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രമെന്ന പേരില്‍ നിര്‍മിച്ചിരിക്കുന്ന ഷെഡ് രാവിലെ മുതല്‍ സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഇവിടെ വന്ന് ലഹരി മരുന്നുകള്‍ വാങ്ങാനായി എത്തുന്നുണ്ട്. കഞ്ചാവു ലഹരി തലക്കു പിടിച്ച് സ്ത്രീകളെ ഉപദ്രവിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. കമ്പനികൂടിയുള്ള മദ്യപാനവും അതേ തുടര്‍ന്നുണ്ടാകുന്ന അടിപിടിയും നിത്യ സംഭവമാണ്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടികള്‍ എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. പഞ്ചായത്തു കാര്യാലയത്തിനു മൂക്കിനു താഴെ നടന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനം എത്രയും വേഗം പൊളിച്ചു മാറ്റണമെന്നും ലഹരി മരുന്നുകളുടെ ഉപയോഗവും, വിപണനവും തടയുന്നതിനായി കുറ്റക്കാര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും യുവമോര്‍ച്ച മണക്കാട് പഞ്ചായത്ത് കമ്മറ്റി ആവശ്യെപ്പടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: