ബംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെഈ മാസം 27നു വിധി പ്രസ്താവിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി വരുന്നത്. സെപ്തംബര്‍ 20നാണ് ആദ്യം നിശ്ചയിച്ചതെങ്കിലും പിന്നീട് ഒരാഴ്ചത്തേക്ക് കൂടി നീട്ടി വെക്കുകയായിരുന്നു.
വ്യക്തമായ രേഖകളില്ലാതെ 66 കോടിയുടെ സ്വത്ത് കൈവശം വെച്ചെന്ന കേസിലാണ് ജയലളിതക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതു കൂടാതെ ദത്തുപുത്രന് സുധാകരന്, തോഴി ശശികല നടരാജന് എന്നിവരും ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. 1996ലാണ് തമിഴ്നാട് പോലീസ് ജയലളിതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇവരെ അറസ്റ്റു ചെയ്ത് ജയിലിലേക്കു മാറ്റിയിരുന്നു. എന്നാല്‍ തമിഴ്നാട് വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കേസ് ഏറ്റെടുത്തതിനു ശേഷം അന്വേഷണത്തില്‍ കാലതാമസം നേരിടുകയായിരുന്നു.
ഡിഎംകെ പ്രതിപക്ഷ നേതാവ് അന്പഴകന് വിചാരണ വൈകുന്നതിനെതിരെ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും കോടതിയുടെ പരിഗണനയില്‍ എത്തിയത്. അതേസമയം അമ്പഴകന്റെ ഹര്‍ജിയില്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായതിനാല്‍ നിഷ്പക്ഷ വിധിപ്രസ്താവന നടത്താന്‍ കോടതിക്കു സാധിക്കില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: