തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കടുത്ത നടപടികള്‍ ഇന്നത്തെ മന്ത്രിസഭ സ്വീകരിക്കും. പുതിയ തസ്തികകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുക, പദ്ധതിയിതര ചെലവുകള്‍ വെട്ടിച്ചുരുക്കുക, നികുതിയിതര വരുമാനം കൂട്ടുക, ഭരണച്ചെലവുകള്‍ കുറയ്ക്കുക, നികുതി കുടിശ്ശിക പിരിവ് ഊര്‍ജ്ജിതമാക്കുക തുടങ്ങിയ നടപടികളാകും ഉണ്ടാകുക. പെട്രോളിനും ഡീസലിനും ഇന്ധന സെസ്സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഉപയോക്താക്കള്‍ക്കു വൈദ്യുതി സബ്സിഡി നല്‍കുന്നത് നിര്‍ത്തിവെക്കാനും ഭൂമി രജിസ്ട്രേഷന് ഫീസ് വര്‍ദ്ധിപ്പിക്കാനും കെട്ടിട നികുതി കൂട്ടാനും നീക്കമുണ്ട്.നികുതിയിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന പേരില്‍ ബസ് ചാര്‍ജും വൈദ്യുതി നിരക്കും ആശുപത്രി ഫീസും വിദ്യാഭ്യാസ ഫീസുകളും കുത്തനെ ഉയര്‍ത്തുന്നത്് വന്‍ പ്രതിഷേധമാകും ഉണ്ടാക്കുക
കടുത്ത നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് ധനമന്ത്രി. നിയന്ത്രണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ട്്്. സാമ്പത്തിക അച്ചടക്ക നടപടികള്‍ സംബന്ധിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട്്് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.
പ്രതിസന്ധിക്കുളള പ്രധാന കാരണം വരവ് കുറഞ്ഞതും ചെലവു കൂടിയതുമാണ്. മദ്യനയമാണ് വരുമാനം കുറച്ച ഒരു പ്രധാന കാരണം.നികുതി വരുമാനം ഒമ്പതു ശതമാനം കുറഞ്ഞു. ചെലവ് 18 ശതമാനം വര്‍ധിച്ചു. സാമ്പത്തികവര്‍ഷം പകുതി പിന്നിട്ടിരിക്കെ പദ്ധതി വിനിയോഗം തദ്ദേശ സ്ഥാപനങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണ്. വാണിജ്യനികുതി, എക്സൈസ് ഡ്യൂട്ടി, വൈദ്യുതി ഡ്യൂട്ടി, റവന്യൂ റിക്കവറി എന്നിവകളില്‍ 10,000 കോടി രൂപയുടെ കുടിശ്ശികയുണ്ട.്
നികുതിയിതര വരുമാനം കൂട്ടാനാണ് ധനവകുപ്പിന്റെ ശ്രമം. ഇതിന് രജിസ്ട്രേഷന് നിരക്ക് വര്‍ദ്ധനയാണ് പരിഗണനയില്‍. ഭൂമിയുടെ ന്യായവില 40 ശതമാനം വരെ ഉയര്‍ത്താനും സ്റ്റാമ്പ് ഡ്യൂട്ടി ആനുപാതികമായി വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്.
റോഡ് അറ്റകുറ്റപ്പണിക്ക് പണം കണ്ടെത്താനാവാത്തത് വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ കരാറുകാര്‍ മെല്ലെപ്പോക്കിലാണ്. ഇതിനു പരിഹാരമായിട്ടാണ് പെട്രോളിനും ഡീസലിനും ഒരു ശതമാനം ഇന്ധന സെസ്സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം.
തസ്തിക നിയന്ത്രണവുമായി മുന്നോട്ടുപോകണമെന്നു തന്നെയാണ് ധനവകുപ്പിന്റെ നിലപാട്. 30,000 തസ്തികകള്‍ അധികമായുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും കരാര്‍ ജീവനക്കാരാണ്. ഘട്ടം ഘട്ടമായി ഇവരെ ഒഴിവാക്കാനാണ് പരിപാടി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഉപയോക്താക്കള്‍ക്കു വൈദ്യുതി സബ്സിഡി നല്‍കേണ്ടതില്ലെന്നാണു നിലപാട്.ധനവകുപ്പ് പണം നല്കിയാല് മാത്രം സബ്സിഡി നല്‍കാമെന്ന തീരുമാനത്തിലാണു വൈദ്യുതി വകുപ്പ്. 30 ലക്ഷത്തോളം ഗാര്‍ഹിക ഉപയോക്താക്കളാണു സബ്സിഡി തീരുമാനം ബാധിക്കുക. സബ്സിഡി ഒഴിവാകുന്നതോടെ വൈദ്യുതിനിരക്ക് വന്‍തോതില്‍ വര്‍ധിക്കും.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: