തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്റെ പരനാറി പ്രയോഗത്തെപ്പറ്റി പഠിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇതേരീതിയിലുള്ള പല കാര്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ തന്നോട് അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോഡ് ഉദുമ മാങ്ങാട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരനാറി പ്രയോഗം ജയരാജന് നടത്തിയത്. കേരളം കുറേ മുഖ്യമന്ത്രിമരെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെ പരനാറിയായ മുഖ്യമന്ത്രിയെ കണ്ടിട്ടേയില്ല എന്നാണ് ജയരാജന് പറഞ്ഞത്. പരാമര്‍ശം വിവാദമായപ്പോള്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: