കൊച്ചി: പ്രളയക്കെടുതി അനുഭവിക്കുന്ന ജമ്മു-കശ്മീരില്‍ പകര്‍ച്ച വ്യാധി ഭീഷണി കൂടി കണക്കിലെടുത്ത് ഡിഎല്‍എഫ് ഫൗണ്ടേഷന് ദുരിതാശ്വാസ സാമഗ്രഹികള്ക്കൊപ്പം മരുന്നുകളും 15 അംഗ മെഡിക്കല്‍ സംഘത്തെയും കൂടി കാശ്മീരിലേക്ക് അയച്ചു. കൂടാതെ ദുരിത മേഖലകളില്‍ ഫൗണ്ടേഷന് മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ അയക്കുമെന്നും ഫൗണ്ടേഷന് സിഇഒ ലഫ്.ജന. രാജേന്ദര്‍ സിങ് പറഞ്ഞു. രണ്ടു ദിവസങ്ങളിലായി 6000 കിലോഗ്രാം (ആറു ടണ്‍) വീതം സാമഗ്രഹികളാണ് ദുരിതബാധിത മേഖലകളില്‍ എത്തിച്ച് വിതരണം ചെയ്തതെന്ന് ഫൗണ്ടേഷന് പ്രോഗ്രാം ഡയറക്ടര്‍ ഗായത്രി പോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: