മുണ്ടക്കയംഈസ്റ്റ്: ദേശീയ പാതയിലെ കൊടുംവളവില്‍ മണ്ണും പാറകളുമായി അപകടം പതിയിരിക്കുന്നു.കൊട്ടാരക്കര-ദിണ്ഡുക്കല് ദേശീയ പാത 183ല്‍ അപകടം പതിവാകുകയാണ്. കാലവര്‍ഷത്തില്‍ റോഡിന്റെ ഇരു വശങ്ങളില് നിന്നും ഇടിഞ്ഞു വീഴുന്ന മണ്ണും കല്ലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതാണ് അപകടത്തിനു കാരണമായിരിക്കുന്നത്.മുപ്പത്തിയഞ്ചാം മൈല്‍,മരുതും മുടു മുതല്‍ കുട്ടിക്കാനം വരെയുളല ഭാഗങ്ങളിലാണ് ഭീമന് പാറകളടക്കം റോഡിന്റെ വശത്തു അപകടം വിതച്ചു കാത്തിരിക്കുന്നത്.കൊടും വളവുകളിലേതാണ് ഏറ്റവും കൂടുതലായി അപകടക്കെണിയൊരുക്കുന്നത്.കഴിഞ്ഞ നാലുവര്‍ഷംമുമ്പ് മണ്ണിടിച്ചില്‍ ഉണ്ടായതുപോലും ഇപ്പോഴും ഇവിടെ തന്നെ കിടക്കുകയാണ്.ഇപ്പോള്‍ മഞ്ഞു കൂടി ആയതോടെ വളവു തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ ഇതില്‍ തട്ടി അപകടമുണ്ടാകുന്നത്.
അന്യ സംസ്ഥാന വാഹനങ്ങളാണേറെയും അപകടത്തില്‍ പെടുന്നത്.ശബരിമല ദര്‍ശനത്തിനെത്തുന്ന തമിഴ്നാട്,ആന്ധ്രാ പ്രദേശ്്,കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ രാത്രി കാലങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞില്‍ വഴികണ്ടെത്തി ഡ്രൈവ് ചെയ്തു വരുന്നതിനിടയിലാണ് കൂറ്റന്‍ മണ് കൂമ്പാരത്തില്‍ വന്നുകയറുന്നത്.ഇതില്‍ നിന്നും രക്ഷനേടാനായി വെട്ടിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും കൊക്കയിലേക്കാണു പതിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ ഇത്തരത്തില്‍ പത്തോളം അപകടങ്ങല്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.അപകടം ഉണ്ടാവുമ്പോള്‍ ഓടിയെത്തുന്ന ദേശീയപാത അധികാരികളും ,ജനപ്രതിനിധികളും മണ്-കല്ല് കൂനകള്‍ ഉടന്‍ നീക്കുമെന്നു പറഞ്ഞു പിരിയുന്നതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കാറില്ല. മുമ്പ് റോഡിന്റെ ഇരു വശത്തും കാടുകയറി മുന്നറിയിപ്പു ബോര്ഡ്കള് കാണാനാവാത്ത വിധത്തിലായിരുന്നു. അപകടം കണ്മുന്നിലെത്തുമ്പോഴും അപകടമറിയാതെ വാഹനം ഓടിക്കുന്ന സാഹചര്യമുണ്ടായിട്ടും മൗനവ്രതം വിടാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: