കോട്ടയം: കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംസ്ഥാന സ്പോര്‍ട്സ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ വനിതാ കായികമേള കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ നടന്നു. കായികമേള ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അയ്മനം ബാബുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘടനം ചെയ്തു. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ പി.റ്റി സൈനുദ്ദീന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റ് കെ.ജോണ്‍ ചെറിയാന്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പി. ജോര്‍ജ്ജ്, ബൈജു വര്‍ഗ്ഗീസ് ഗുരുക്കള്‍, സെക്രട്ടറി പി.കെ പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: