എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി വരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാനാണ് പോലീസിന്റെ ഇടപെടല്‍ ഉണ്ടായത്. എന്നാല്‍ ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്കും എരുമേലി ഗ്രാമപഞ്ചായത്തിനും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്കി ആഴ്ചള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ആയില്ല. രണ്ടുവര്‍ഷം മുമ്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സ്റ്റേഷന് മുന്നില്‍ ഹൈമാസ്റ്റ് ലൈറ്റ് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചത്. ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി എടുക്കണമെങ്കില്‍ കെഎസ്ഇബിക്ക്പണം കെട്ടിവയ്ക്കണം. മാസം തോറും വരുന്ന വൈദ്യുതി ബില്ല് അടക്കം ആര് അടയ്ക്കുതെന്ന തര്‍ക്കമാണ് ഹൈമാസ്റ്റ് ലൈറ്റ് തുരുമ്പെടുക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്ഥാപിച്ച ലൈറ്റായതിനാല്‍ ദേവസ്വം ബോര്‍ഡോ പഞ്ചായത്തോ പണമടയ്ക്കട്ടെയെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ശൗചാലയമുള്പ്പെടെയുള്ളവയുടെ നിയന്ത്രണങ്ങള്‍ കെഎസ്ആര്ടിസിക്കായതിനാല് ലൈറ്റ് കത്തിക്കാനുള്ള പണവും അവര്‍ മുടക്കട്ടെയെന്നാണ് പഞ്ചായത്ത് പറയുന്നത്.
ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കാത്തതിനെതിരെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്റീത്ത് വച്ചും മറ്റും പ്രതിഷേധം നടന്നിരുന്നു. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ആഴ്കള്‍ മാത്രം ബാക്കി നില്‍ക്കേ കെഎസ്ആര്‍ടിസിയിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കാന്‍ നടപടിയെടുക്കാതിരിക്കുന്നതിനെതിരെ വ്യാപകപ്രതിഷേധമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: