അടിമാലി : കാട്ടുപന്നിയെ വെടിവച്ച ്വീഴ്ത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. ഒഴുവത്തടം സെറ്റില്‍മെന്റ് കോളനി നിവാസികളായ ജോണ്‍, രവി, അനില്‍ എന്നിവരെയാണ് അടിമാലി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.എന്‍.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സോമന് എന്ന ഒരു പ്രതി രക്ഷപെട്ടു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയില്‍ നിന്ന് 15 കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു. പന്നിയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രണ്ട് ഓട്ടോ റിക്ഷയും ഒരുവാക്കത്തിയും പിടിച്ചെടുത്ത ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: