Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബയേണിനും ബാഴ്‌സക്കും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:44 am IST
inSports

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനും ബാഴ്‌സലോണക്കും വിജയം. ബയേണ്‍ സ്വന്തം തട്ടകത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയപ്പോള്‍ നൗകാമ്പില്‍ നടന്ന കളിയില്‍ ബാഴ്‌സലോണ 1-0ന് സൈപ്രസ് ക്ലബ് അപ്പോയല്‍ നിക്കോഷ്യയെയും കഷ്ടിച്ച് മറികടന്നു. എഫ്‌സി പോര്‍ട്ടോയും റോമയും തകര്‍പ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ചെല്‍സി, പിഎസ്ജി തുടങ്ങിയവര്‍ സമനിലയില്‍ കുടുങ്ങി.

മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ഗ്രൂപ്പ് ഇയിലെ വാശിയേറിയ പോരാട്ടത്തില്‍ മുന്‍ സിറ്റി താരം ജറോം ബോട്ടെംഗാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ 90-ാം മിനിറ്റിലാണ് ബയേണിന്റെ വിജയഗോള്‍ പിറന്നത്. ഒരു കോര്‍ണറിനുശേഷം ബോട്ടെംഗ് തൊടുത്ത ഷോട്ട് മരിയോ ഗോട്‌സെയുടെ കാലില്‍ ചെറുതായി ഉരസി സിറ്റിയുടെ വലയില്‍ കയറുകയായിരുന്നു. ഇഞ്ച്വറി ടൈമില്‍ സമനില നേടാന്‍ സിറ്റിക്ക് ഒരവസരം ലഭിച്ചെങ്കിലും അര്‍ജന്റൈന്‍ സ്‌െ്രെടക്കര്‍ സെര്‍ജിയോ അഗ്യുറോ അത് പുറത്തേയ്‌ക്കടിച്ച് പാഴാക്കി. സിറ്റി ഗോളിയുടെ ഉജ്ജ്വല പ്രകടനമാണ് ബയേണ്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്. കളിയുടെ 58 ശതമാനവും പന്ത് നിയന്ത്രിച്ച ബയേണ്‍ താരങ്ങള്‍ പായിച്ച 21 ഷോട്ടുകളില്‍ എട്ടെണ്ണവും സിറ്റി വലയിലേക്കായിരുന്നു. എന്നാല്‍ സിറ്റി ഗോളി ജോ ഹാര്‍ട്ടിന്റെ തകര്‍പ്പന്‍ ഫോമിന് മുന്നില്‍ അവയെല്ലാം വിഫലമാവുകയായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് റോമ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സിഎസ്‌കെഎ മോസ്‌കോയെ കീഴടക്കി. മത്സരം തുടങ്ങി 31 മിനിറ്റ് ആയപ്പോഴേക്കും നാല് തവണയാണ് റോമ എതിര്‍ പോസ്റ്റില്‍ പന്തെത്തിച്ചത്. റോമക്ക് വേണ്ടി ഐവറി കോസ്റ്റ് താരം ഗര്‍വീഞ്ഞോ രണ്ട് ഗോള്‍ നേടി. 10, 31 മിനിറ്റുകളിലായിരുന്നു ഗര്‍വീഞ്ഞോയുടെ ഗോളുകള്‍. ആറാം മിനിറ്റില്‍ എല്‍ടുര്‍ബെ, 31-ാം മിനിറ്റില്‍ മൈക്കോണ്‍ എന്നിവരാണ് റോമക്ക് വേണ്ടി മറ്റ് ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ മോസ്‌ക്കേയാടെ ഇഗ്‌നാഷെവിച്ച് സെല്‍ഫ് ഗോളിലൂടെ സമ്മാനിച്ചു. 82-ാം മിനിറ്റില്‍ മൂസയാണ് സിഎസ്‌കെഎ മോസ്‌കോയുടെ ആശ്വാസ ഗോള്‍ നേടിയത്.

ഗ്രൂപ്പ് എഫില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ നിറംമങ്ങിയ ജയമാണ് നേടിയത്. താരതമ്യേന ദുര്‍ബലരായ അപ്പോയല്‍ നിക്കോഷ്യക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മെസ്സിയും സംഘവും ജയിച്ചുകയറിയത്. 28-ാം മിനിറ്റില്‍ ജെറാഡ് പിക്കെയുടെ വകയായിരുന്നു ഗോള്‍. ലയണല്‍ മെസ്സിയുടെഫ്രീകിക്കിന് തലവെച്ചു കൊടുക്കുകയായിരുന്നു പിക്കെ. ജയത്തോടെ ബാഴ്‌സ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി മുന്നിലെത്തി. മറ്റൊരു മത്സരത്തില്‍ പിഎസ്ജിയെ അയാക്‌സ് ഓരോ ഗോളടിച്ച് സമനിയില്‍ തളച്ചു. പിഎസ്ജിക്ക് വേണ്ടി 14-ാം മിനിറ്റില്‍ എഡിസണ്‍ കവാനിയും അയാക്‌സിന് വേണ്ടി 74-ാം മിനിറ്റില്‍ ഷോണും ഗോള്‍ നേടി.

ഗ്രൂപ്പ് ജിയില്‍ നടന്ന രണ്ട് കളികളും സമനിലയില്‍ കലാശിച്ചു. ചെല്‍സി സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഷാല്‍ക്കെയോട് 1-1ന് സമനിലയില്‍ കുടുങ്ങിയപ്പോള്‍ മാരിബോറും സ്‌പോര്‍ട്ടിംഗും തമ്മില്‍ നടന്ന കളിയും ഇതേ സ്‌കോറില്‍ കലാശിച്ചു. 11-ാം മിനിറ്റില്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രഗസിലൂടെ ലീഡ് നേടിയ ചെല്‍സിയെ 62-ാം മിനിറ്റില്‍ ഹണ്ടെലാറാണ് സമനിലയില്‍ കുരുക്കിയത്. സ്‌പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ ഇഞ്ച്വറി സമയത്ത് ലൂക്കാ സഹോവിക്ക് നേടിയ ഗോളാണ് മാരിബോറിന് സമനില നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 80-ാം മിനിറ്റില്‍ നാനിയിലൂടെ സ്‌പോര്‍ട്ടിംഗ് ലീഡ് നേടി.

ഗ്രൂപ്പ് എച്ചില്‍ നടന്ന പോരാട്ടത്തില്‍ എഫ്‌സി പോര്‍ട്ടോ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ബലാറസ് ടീം ബെയ്റ്റ് ബോറിസോവിനെ തകര്‍ത്തു. യാസിന്‍ ബ്രാഹ്മിയുടെ ഹാട്രിക്കാണ് പോര്‍ട്ടോക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. 5, 32, 67 മിനിറ്റുകളിലായിരുന്നു ബ്രാഹ്മി ലക്ഷ്യം കണ്ടത്. 37-ാം മിനിറ്റില്‍ മാര്‍ട്ടിനസും 61-ാം മിനിറ്റില്‍ അഡ്രിയാനും 76-ാം മിനിറ്റില്‍ അബൂബക്കറും പോര്‍ട്ടോയ്‌ക്ക് വേണ്ടി ഗോളുകള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോ സമനിലയില്‍ കുടുങ്ങി. എവേ മത്സരത്തില്‍ ഷക്തറാണ് ബില്‍ബാവോയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.