തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കെ.ഉദയകുമാര്‍ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
രാജ്ഭവനില്‍ ജോലിക്കിടെ രാവിലെ 11 മണിയോടെയാണ് ഉദയകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടതും കുഴഞ്ഞ് വീണതും. ഉടന്‍ തന്നെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാരാരിക്കുളം സ്വദേശിയാണ്.
1986ല്‍ ഏഷ്യാഡില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. 1989ലെ സാഫ് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ നായകനുമായിരുന്നു.
2006 മുതല്‍ ഗവര്‍ണറുടെ എഡിസിയാണ്. 1991 ല്‍ അര്‍ജുന അവാര്‍ഡ് നല്കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. കേരള പൊലീസ് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: