ഏറ്റുമാനൂര്‍: നരേന്ദ്രമോദി സര്‍ക്കാരിന്റെ നൂറുദിവസത്തെ പ്രവര്‍ത്തനം കൊണ്ടുണ്ടായിട്ടുള്ള നേട്ടങ്ങള്‍ ബിജെപിക്ക് കേരളത്തിലെ ജനങ്ങളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി നിരവധി ആളുകള്‍ ബിജെപിയിലേക്ക് കടന്നുവരികയാണ്. ബിജെപിയുടെ സംഘടനാ സ്വാധീനം ഓരോദിവസവും വര്‍ദ്ധിച്ചുവരികയാണ്. ബിജെപിയുടെ ജനകീയ അടിത്തറ ഫലപ്രദമായി ഉപകരിക്കാന്‍ സംഘടനാ അടിത്തറ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും ഓരോ ബിജെപി പ്രവര്‍ത്തകനു മുന്നോട്ടുവരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം നിശാശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ ടി.ആര്. നരേന്ദ്രന്, സുമാ വിജയന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗണപതി ആചാരി, അഡ്വ. ജയചന്ദ്രന്, കുമ്മനം രവി, ബാബു കിളിരൂര്‍, അനില്‍ മഞ്ഞാടി, അഡ്വ. ജോഷി ചീപ്പുങ്കല്‍, പി.എം. മനോജ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറിമാരായ വി.ആര്. രാജന് സ്വാഗതവും അഡ്വ. മണികണ്ഠന് നായര്‍ നന്ദിയും പറഞ്ഞു. ജയകുമാര്‍ കുമരകം, ശ്രീനാഥ് തിരുവാര്‍പ്പ്, ഓമനക്കുട്ടന് അയ്മനം, സതീശന് പനത്തറ, പി. ദിലീപ്, ബാലകൃഷ്ണന് നീണ്ടൂര്‍, ഷിന് ഗോപാല്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
ബിജെപിയിലേക്ക് പുതുതായി എത്തുന്ന നിരവധി തൊഴിലാളികള്‍ക്ക് അംഗത്വം നല്‍കും. അംഗത്വം എടുക്കുന്നവരെ പങ്കെടുപ്പിച്ച് ഇന്ന് ജനമുന്നേറ്റ സദസ്സ് സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മണ്ഡ ലം പ്രസിഡന്റ് എന്‍.വി. ബൈ ജു അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: