ഏലപ്പാറ : വാഗമണ്‍, കോലാഹലമേട് മോഡേണ്‍ ബുള്‍ മദര്‍ ഫാമിന്റെ പ്രവര്‍ത്തനോത്ഘാടനം കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന് നിര്‍വഹിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മുപ്പത്ലക്ഷം ലിറ്റര്‍ പാല് ഉത്പാദനമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുഴുവന്‍ നിയോചക മണ്ഡലത്തിലും കൗ ഹോസ്റ്റല്‍, ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നടപ്പില്‍ വരുത്തും എന്നും മുടങ്ങിക്കിടക്കുന്ന ഇടുക്കി പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു, ഡയറി സയന്‍സ് കോളേജ്, കോലാഹലമേട്ടില്‍ തന്നെയാണെന്നും ഇവിടുത്തെ ഡയറിഫാമില് പ്രാദേശിക നിയമനമായിരിക്കും പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു.ബുള്‍ മദര്‍ ഫാമിന്റെ രണ്ടാം ഘട്ട വികസനത്തിന് തറക്കല്‍ ഇട്ടത് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫാണ്, രാജ്യത്തിന്റെ കാര്‍ഷിക വികസനത്തില്‍ മൃഗസംരക്ഷണത്തിന് വലിയ പങ്കാണുള്ളതെന്നും പാലുല്പാദനത്തില് കേരളം ഇനിയും മുന്നോട്ടുപോകണമെന്നും, നേരത്തെ കേരളത്തില്‍ മുപ്പത്തിയെട്ട് ലക്ഷം പശുക്കള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും പതിനെട്ട് ലക്ഷമായി മാറിയിരിക്കുകയാണെന്നും കേരളത്തിലെ പശുക്കള്‍ക്ക് വെറും ഒന്‍പത് ലിറ്റര്‍ പാല് ഉല്പാദനം മാത്രമേ ഉള്ളുവെന്നും അതുകൊണ്ട് തന്നെ പാലുല്പാനത്തില് സ്വയം പരിയാപ്തതയില് എത്തണമെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.ഡയറി ട്രെയിനില്‍ സെന്ററിന്റെ ഉത്ഘാടനം അഡ്വ. ജോയിസ് ജോര്‍ജ്ജ് എം.പി.യാണ് നിര്‍വഹിച്ചത്, ഇടുക്കി പാക്കേജില്‍ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് നാന്നൂറ്റിഅന്‍പത് കോടി രൂപയാണ് നഷ്ടമായതെന്നും, പാക്കേജുമായി ബന്ധപ്പെട്ട് ബുള്‍ മദര്‍ ഫാമിനനുവദിച്ച തുകയില്‍ അതു വിനിയോഗിക്കുന്നതില്‍ മെല്ലെപ്പോക്ക നയമാണ് കെ.എല്‍.ഡി ബോര്‍ഡ് സ്വീകരിക്കുന്നതെന്നും, കേന്ദ്ര ഗവണ്മെന്റ് അനുവധിക്കുന്ന ഫണ്ട് വിനിയോകിക്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ വന്‍ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും കൂടാതെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 250.7 കോടിരൂപ അനുവദിച്ചതില്‍ നൂറ്റിതൊണ്ണൂറ്റിയെട്ട്കോടി രൂപ മാത്രമേ വിനിയോഗിക്കുവാന്‍ സാധിച്ചിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു. മോഡേണ്‍ ബുള്‍ മദര്‍ ഫാമിന്റെ പ്രവര്‍ത്തനോത്ഘാടനം കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനനും ബുള്‍ മദര്‍ ഫാമിന്റെ രണ്ടാംഘട്ട വികസനത്തിന് തറക്കല്ലിട്ടത് ജലവിഭവവകുപ്പ് മന്ത്രി പി.ജെ ജോസഫും ഡയറി ട്രെയ്നിംഗ് സെന്ററിന്റെ ഉത്ഘാടനം അഡ്വ. ജോയിസ് ജോര്‍ജ്ജ് എം.പി യും നിര്‍വഹിച്ചു. ചടങ്ങുകള്‍ക്ക് പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: