തൃശൂര്‍: സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് വരും കാലങ്ങളില്‍ കേരളം കാവിയണിയുമെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഗുണഫലം സംസ്ഥാനത്തും മാറ്റം സൃഷ്ടിക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ.ഹര്ഷ്വര്ദ്ധന്.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കഠിനപരിശ്രമം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഹര്ഷ്വര്ദ്ധന് അഭിപ്രായപ്പെട്ടു. ബിജെപിക്ക് ശക്തമായ ജനപിന്തുണയുണ്ടെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ കണ്ടതാണ്. തിരുവന്തപുരത്ത് മാത്രം നാല് നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഒന്നാം സ്ഥാനത്ത് എത്തിയത് മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ഓഫീസായ ദീനദയാല്‍ സ്മൃതി മന്ദിരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി. മഹാദേവന്, പാര്‍ട്ടി മധ്യമേഖല പ്രസിഡന്റ്ടി. ചന്ദ്രശേഖരന്, സംസ്ഥാന സെക്രട്ടറി നാരായണന് നമ്പൂതിരി, അഡ്വ: രവികുമാര്‍ ഉപ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ജില്ലാസമിതിയുടെ ഉപഹാരം മന്ത്രിക്ക് നല്കി. ജി.മഹാദേവനും മന്ത്രിയെ പൊന്നാടയണിയിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ഗോപിനാഥ് തുടങ്ങിയവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപി നേതാക്കളായ സുരേന്ദ്രന് ഐനിക്കുന്നത്ത്, ഇ.വി കൃഷ്ണന് നമ്പൂതിരി, എം.ജി പുഷ്പാംഗദന്, ഇ.എം ചന്ദ്രന്, അഡ്വ: അനീഷ് കുമാര്‍, അഡ്വ: ഉല്ലാസ്ബാബു, ഷാജന് ദേവസ്വംപറമ്പില്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ വിനോദ് പോള്ളഞ്ചേരി, പി.കെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: