നീലംപേരൂര്‍: നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി ഇന്ന് നടക്കും. പുലര്‍ച്ചെ ക്ഷേത്രചടങ്ങുകള്‍ക്കുശേഷം 6ന് നിറപണി ആരംഭം, ഉച്ചയ്ക്ക് 12ന് ഉച്ചപ്പൂജ, തുടര്‍ന്ന് അന്നമൂട്ട്, രാത്രി 8ന് പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കല്‍, 10ന് കുടംപൂജകളി, 10.30ന് സര്‍വ്വപ്രായശ്ചിത്തം, തുടര്‍ന്ന് അനുജ്ഞവാങ്ങലിനുശേഷം തോത്താകളി, രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം, രാത്രി 1ന് വല്യന്നത്തിന്റെ എഴുന്നെള്ളത്ത് എന്നിവയാണ് പ്രധാന പരിപാടികള്‍. മകം പടയണിയായ ഇന്നലെ 1ന് ചിറമ്പുകുത്ത്, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി തുടര്‍ന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നെള്ളത്ത് എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: