തൊടുപുഴ : കാടുകയറിക്കിടന്ന മലങ്കര കനാല്‍ നവീകരിക്കാന്‍ വൈകിയാണെങ്കിലും അധികൃതര്‍ നടപടി തുടങ്ങി. കഴിഞ്ഞ 16ന് മലങ്കര കനാലിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 17400 രൂപയാണ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായുള്ള മലങ്കര കനാലിന്റെ തൊണ്ടിക്കുഴ കനാലും പരിസര പ്രദേശങ്ങളിലും വരുന്ന പ്രദേശത്താണ് 45 ഓളം വരുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ ക്ലീനിംഗ് ആരംഭിച്ചിരിക്കുന്നത്. കാടുവെട്ടിത്തെളിക്കുന്നതിനിടെപാമ്പും കീരികയും ധാരാളമുണ്ട്. ഇല്ലി ,മാവ്, തുടങ്ങിയ മരങ്ങള്‍ സമീപവാസികള്‍ കനാലിനോട് ചേര്‍ന്ന് നട്ടുപിടിപ്പിക്കുന്നത് കനാല്‍ തകരുന്നതിന്കാരണമായി
ട്ടുണ്ട്. മരത്തിന്റെ വേരുകള്‍ വളരുന്നത് കനാലിന്റെ കോണ്ക്രീറ്റ്പാളികള് തകരുന്നതിനു കാരണമാകുന്നു. അധികാരികള്‍ കനാല്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: