മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ അമോല്‍ മജുംദാര്‍ വിരമിച്ചു. താരത്തിന്റെ 21 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. 171 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 11,167 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 30 സെഞ്ച്വറികളും ഉള്‍പ്പെടുന്നു. മുംബൈ ടീമിന്റെ ഏഴ് രഞ്ജിട്രോഫി വിജയങ്ങളിലും പങ്കാളിയായി. പിന്നീട് അസം, ആന്ധ്രാ ടീമുകള്‍ക്കൊപ്പവും കളിച്ചു.
മുഹമ്മദ് അസറുദ്ദീന്, സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവരാല്‍ സമ്പന്നമായ കാലത്തിന്റെ ഭാഗമായതാണ് ഇന്ത്യന്‍ ടീമില്‍ ഇടം ഉറപ്പിക്കാന്‍ മുജുംദാറിന് കഴിയാതെപോയതിന് പ്രധാനകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: