ശാസ്ത്രം ഒരു സങ്കല്പകഥയാകാം. അത് നിരീക്ഷണത്തില്‍ കണ്ടെത്തുന്ന സത്യങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. ഭഗവാന് തന്നെ സത്യമാണ്.
ഭഗവാന് ജീവിതത്തിന്റെ സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എന്താണ് ഈ സത്യങ്ങള്‍? ആത്മാവ് യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്നത് സത്യം. അത് നിരീക്ഷിക്കാന്‍ സാധിക്കാത്ത സത്യം. സാക്ഷാത്കാരത്തിലൂടെ മാത്രം അറിയാന്‍ കഴിയുന്ന സത്യം. വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയാത്ത സത്യം. അനുഭവിച്ചുമാത്രം അറിയാന്‍ കഴിയുന്ന സത്യം!
നീതീകരിക്കാന്‍ കഴിയാത്ത സത്യം. പക്ഷേ, ഇതാണ് പരമമായ സത്യം! ഈ സത്യങ്ങളെ നീ അവഗണിക്കുകയും നിഷേധിക്കുകയും ചെയ്തേയ്ക്കാം. പക്ഷേ, എല്ലാംതന്നെ ഭഗവാനാണെന്ന സത്യം അനശ്വരമായി നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: