പന്തളം: ‘ജന്മഭൂമി’യുടെ പന്തളം സബ് ബ്യൂറോ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ന്റിനു സമീപത്തെ വേദ ഓഫ്സെറ്റ്പ്രസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജന്മഭൂമി കോട്ടയം എഡിഷന് ഡെവലപ്പ്മെന്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം പന്തളം താലൂക്ക് സംഘചാലക് കെ.സി. വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജന്മഭൂമി ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എന്‍.വേണു, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ആര്. കൃഷ്ണപിള്ള, ബിജെപി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അശോകന് കുളനട, പന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയചന്ദ്രന്, സെക്രട്ടറി സുരേഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.ജെ. മാത്യൂസ്, പന്തളം മീഡിയാസെന്റര്‍ സെക്രട്ടറി ശ്യാമളാലയം ഗോപാലകൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ എസ്.അനില്‍കുമാര്‍, ഗീതാഷാജി, ബി എം എസ് പന്തളം പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ , വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് അദ്ധ്യക്ഷന്‍ വി.അജയകുമാര്‍, പ്രഖണ്ഡ് സേവാ പ്രമുഖ് സുകു സുരഭി, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം പി.ശ്രീനിവാസന് തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന സഭയെ തുടര്‍ന്ന് 20 പേരെ ജന്മഭുമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗങ്ങളാക്കി. പന്തളം ലേഖകന്‍ ആര്.വിഷ്ണുരാജ് സ്വാഗതവും ഫീല്‍ഡ് ഓര്‍ഗനൈസര്‍ ശ്രീകുട്ടന് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: