ആലുവ: പുതുക്കാട് മുസ്ലിംപള്ളിയോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്കരിക്കാന്‍ ചില പോലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പള്ളിക്കമ്മറ്റി ഭാരവാഹികളും നടത്തുന്ന നീക്കത്തില്‍ വന്‍പ്രതിഷേധം. അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച ഖബര്സ്ഥാന് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് കളക്ടര്‍ ഇടപെട്ട് പൂട്ടിച്ചതായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം അന്തരിച്ച വൃദ്ധയുടെ മൃതദേഹം ഇവിടെ സംസ്കരിക്കാന്‍ ശ്രമിച്ചത് വീണ്ടും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കിണറുകൡലെ ജലം മലിനമായതിനെത്തുടര്‍ന്ന് രാഷ്ട്രീയ-മതഭേദമെന്യേ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് കളക്ടര്‍ പുതുക്കാട് പള്ളി അധികൃതരോട് ഖബര്സ്ഥാന് പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ച് കഴിഞ്ഞ ദിവസം ചിലര്‍ ഇവിടെ മൃതദേഹം സംസ്കരിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാണെന്നറിഞ്ഞതോടെ ഒടുവില്‍ പള്ളിക്കമ്മറ്റി ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ആലങ്ങാട് ജുമാ മസ്ജിദിന്റെ ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. തുടര്‍ച്ചയായി മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുമൂലം പരിസരത്തെ കിണറുകളും ജലാശയങ്ങളും ഉപയോഗിക്കാന്‍ കഴിയാതായതോടെയാണ് തങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും ഖബര്സ്ഥാന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇനിയും ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
ഖബര്സ്ഥാന് വരുന്നതില്‍ പരിസരവാസികള്‍ക്ക് എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് അന്നത്തെ കളക്ടര്‍ ഇവിടെ ഖബര്സ്ഥാന് വരുന്നത് 2007 ല്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നതാണ്. എന്നാല്‍ ഈ ഉത്തരവ് നിലനില്കെ 2013 സെപ്തംബര്‍ 1 ന് പുതുക്കാട് മരിച്ച ഒരു മുസ്ലിം വൃദ്ധയുടെ മൃതദേഹം പ്രകോപനപരമായി ഖബറടക്കി. ഇതില്‍ പ്രതിഷേധിച്ച് അവിടെ തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങളേയും പോലീസ് ലാത്തിച്ചര്ജ്ജ് നടത്തിയാണ് ഒഴിപ്പിച്ചത്. ഒട്ടനവധിപേരെ ജയിലിലടക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കളക്ടര്‍ അവിടെ മൃതദേഹം മറവുചെയ്യാന്‍ പാടില്ലാ എന്ന ഉത്തരവ് ഇറക്കി.(ചീ. ങ. 5/57971/13 20/09/2013)ഇങ്ങനെ ഒരു ഉത്തരവ് നിലനിര്ക്കേയാണ് കഴിഞ്ഞദിവസം മരിച്ച വൃദ്ധയുടെ മൃതദേഹം പുതുക്കാട് പള്ളിയോടുചേര്ന്നുതന്നെ ഖബറടക്കണം എന്നു വാശിപിടിച്ചത്.
പുതുക്കാട് പള്ളിയില്‍ ഖബര്സ്ഥാനുവേണ്ടി കണ്ടുപിടിച്ചിരിക്കുന്ന സ്ഥലം മുന്‍വര്‍ഷങ്ങളില്‍ നെല്‍കൃഷി ചെയ്തിരുന്ന പാടമാണ്. പരിസരവാസികളില്‍ ഏറേയും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കിണറുകളെയായതിനാല് ഖബര്സ്ഥാന് വന്നാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: