പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് ദുരൂഹസാഹചര്യത്തില്‍ കേഡറ്റ് മരിച്ച് സംഭവത്തില്‍ മേലുദ്യോഗസ്ഥ പീഡനം നടന്നതായി പോലീസിന് സൂചന ലഭിച്ചു. കഴിഞ്ഞ 17ന് വൈകിട്ട് ഗൂഡപ്പ സൂരജ് എന്ന കേഡറ്റാണ് കെട്ടിത്തില്‍നിന്നും വീണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പിയൂഷ് ചൗധരി, എസ്.പാണ്ഡ്യന്‍ എന്നീ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായാണ് സൂചന ലഭിച്ചിട്ടുള്ളത്.
മരിച്ച സൂരജിനെ കൈ യ്യില്‍ നോട്ട് ഇന്‍ പോക്കറ്റ് എന്ന് ഇംഗ്ലീഷില്‍ എഴുതിവെച്ചിരുന്നു. ഇന്‍ക്വിസ്റ്റ് സമയത്ത് ഇത് ശ്രദ്ധയില്‍പെട്ട പോലീസ് സൂരജിന്റെ പോക്കറ്റില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഈ കുറിപ്പിലാണ് രണ്ട് സീനിയര്‍ ട്രെയ്‌നിമാര്‍ തന്നെ പീഡിപ്പിച്ചതിനെ കുറിച്ചും മേലുദ്യോഗസ്ഥരുടെ പ്രേരണയെ തുടര്‍ന്നാണ് ഇവര്‍ ഇത് ചെയ്തതെന്നും എഴുതിവെച്ചട്ടുള്ളത്. ഈ കയ്യക്ഷരം സൂരജിന്റേതാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഇവര്‍ക്കെതിരെ കേസെടുക്കും. കയ്യക്ഷരം ഉറപ്പുവരുത്താന്‍ സൂരജിന്റെ ബന്ധുക്കളോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















