പാരീസ്: ഇസ്ലാമികരുടെ പ്രവാചകനായ നബിയുടെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തി ചാര്‍ലി ഹെബ്ദൊ വാരികയുടെ അടുത്ത ലക്കം നാളെ പുറത്തിറക്കുമെന്ന് വാരികയുടെ നിയമോപദേശകന് റിച്ചാര്‍ഡ് മല്‍ക്ക അറിയിച്ചു. അതിജീവിച്ചവരുടെ ലക്കം പേരിട്ട പുതിയ ലക്കത്തില്‍ നബിയുടെ കാര്‍ട്ടൂണാണ് മുഖചിത്രം.
‘എല്ലാം ക്ഷമിച്ചിരിക്കുന്നു’ എന്ന് അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന് എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് വിതുമ്ബുന്ന നബിയുടെ കാര്‍ട്ടൂണാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്.
ഭീകര ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട കാര്‍ട്ടൂണിസ്റ്റുകളും ഉദ്യോഗസ്ഥന്മാരും പുതിയ പതിപ്പിനായുള്ള പണിപ്പുരയിലാണ്. തീവ്രവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തങ്ങളെ കിട്ടില്ലെന്നും ആക്ഷേപ ഹാസ്യത്തിന് വേണ്ടിയാണ് ചാര്‍ളി ഹെബ്ദോ പ്രവര്‍ത്തിക്കുന്നത്. ആക്ഷേപ കാര്ട്ടൂണുകള് ഇല്ലെങ്കില്‍ ചാര്‍ളി ഹെബ്ദോയും ഇല്ലെന്നും മല്‍ക്ക പറഞ്ഞു.
കാര്‍ട്ടൂണ്‍ വരയില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയാല് അത് തീവ്രവാദം തലയ്ക്കുപിടിച്ചവര്ക്ക് മുന്നില്‍ കീഴടങ്ങുന്നതില്‍ തുല്യമാകും. അതുകൊണ്ട് ഷാര്‍ലി ഹെബ്ദോയുടെ 60,000 കോപ്പി അച്ചടിക്കുന്നതിനുപകരം 30 ലക്ഷം കോപ്പി അച്ചടിച്ച് നാളെ വിതരണം ചെയ്യുമെന്നും റിച്ചാര്‍ഡ് മല്‍ക്ക ഫ്രഞ്ച് റേഡിയോയിലൂടെ വ്യക്തമാക്കി.
ചാര്‍ളി ഹെബ്ദോയുടെ ജീവനക്കാരല്ലാത്ത കാര്‍ട്ടൂണിസ്റ്റുകളുടെ സൃഷ്ടി വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നാളെ പുറത്തിറങ്ങുന്ന പതിപ്പില്‍ ചാര്‍ളി ഹെബ്ദോയുടെ കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രം കാര്ട്ടൂണുകള് വരയ്ക്കുമെന്നും റിച്ചാര്‍ഡ് മല്‍ക്ക അറിയിച്ചു.
ജനുവരി ഏഴിനുണ്ടായ ഭീകരാക്രമണത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പടെ 12 പേരാണ് വെടിയേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: