മണ്ണാര്‍ക്കാട്: മന്ത്രിമാരും രാഷ്ട്രീയപ്രവര്‍ത്തകരും കര്‍ഷകരും സഹപ്രവര്‍ത്തകരും സാധാരണ ജനങ്ങളും കേരള കോണ്‍.നേതാവ് അഡ്വ. കെ.വി മാണിയ്ക്ക് വിട നല്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും കര്ഷകസുഹൃത്തുക്കളുടേയും നിറസാനിധ്യത്തില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടരയോടെയായിരുന്നു സംസ്കാര ശുശ്രൂഷകള്‍.
ശുശ്രൂഷകള്‍ക്ക് പാലക്കാട് രൂരതാ മെത്രാന് മാര്‍ ജേക്കബ് മനത്തോടത്ത് കാര്‍മ്മികത്വം വഹിച്ചു. പ്രത്യേക ശുശ്രഊഷകള്ക്കുശേഷം ദേവാലയ സെമിത്തേരിയില്‍ സംസ്ക്കാരം നടന്നു. മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ് എന്നിവരും ജോസ് കെ. മാണി എം.പി, ഫ്രാന്‍സിസ് ജോര്‍ജ്, പി.സി തോമസ് എന്നിവര്‍ ഉള്‍പ്പെടയുള്ള നേതാക്കള്‍ സംസ്ക്കാരചടങ്ങുഖലില് സംബന്ധിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ഭൗതീകശരീരത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം മണ്ണാര്‍ക്കാട് ടൗണില്‍ പരേതനോടുള്ള ആദരസൂചകമായി ഹര്‍ത്താല്‍ ആചരിച്ചു.
ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു കെ. വി മാണിയെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. അഡ്വ. കെ.വി മാണിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് ഒരു മികച്ച ജൈവകര്ഷകനേയും കഴിവുറ്റ രാഷ്ട്രീയക്കാനേയുമാണെന്ന് മന്ത്രി പി.ജെ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: