തൃശൂര്‍: ‘ഓഡിറ്റ് ഒബ്ജക്ഷന്’ കുറിക്കുന്ന ഏജീസ് ഓഫീസിലെ കണക്കാശാന്മാര്‍ പിഴയ്ക്കാത്ത താളങ്ങളുടെ ശ്രുതിലയവുമായി അരങ്ങിലേക്ക്. ഏജീസ് ഓഫീസിലെ ജീവനക്കാരുടെ കലാ സാംസ്കാരിക കൂട്ടായ്മയായ ആദര്‍ശിന്റെ ആഭിമുഖ്യത്തിലാണ് ജീവനക്കാര്‍ ഗിറ്റാറും കീബോര്‍ഡും തബലയും അടക്കമുള്ള സംഗീതോപകരണങ്ങളുമായി അരങ്ങേറ്റം നടത്തുന്നത്.
ആദര്‍ശിന്റെ വാര്‍ഷികവും ഏജീസ് ഓഫീസ് ജീവനക്കാരുടെ കുടുംബസംഗമവും നടക്കുന്ന നാളെ വൈകുന്നേരം അഞ്ചിന് സാഹിത്യ അക്കാദമി ഹാളിലാണു കണക്കാശാന്മാരുടെ സംഗീതസന്ധ്യ. ഹൃദയരാഗം എന്ന പേരില്‍ ഒരുക്കുന്ന സംഗീതസന്ധ്യ ഗായകന് ഫ്രാങ്കോ ഉദ്ഘാടനം ചെയ്യും.
ആദര്‍ശിന്റെ സെക്രട്ടറി കെ.കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സംഗീതസംഘം സജ്ജമായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പേ ഉപകരണസംഗീതം അഭ്യസിച്ച ഇവര്‍ കഴിഞ്ഞ മൂന്നു മാസമായി ഒഴിവുവേളകളിലെല്ലാം ഓര്‍ക്കസ്ട്ര പരിശീലനത്തിലായിരുന്നെന്ന് പ്രസിഡന്റ് പോള്‍സണ്‍ ലൂയിസ് അറിയിച്ചു.ഇമ്മാനുവല്‍ ജോര്‍ജ്, ശശി, ജോജു പി. ജോണ്‍ തുടങ്ങിയവര്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യും. ഷെര്‍ളി, കുസുമറാണി, വിജയലക്ഷ്മി, രാജീവ്, കെ.ജെ. റാഫി, ഇമ്മാനുവല്‍, സെബാസ്റ്റ്യന്‍, സി.സി. ശ്രീലാല്‍ എന്നിവര്‍ ഗാനാലാപനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: