തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു. സച്ചിന് തെന്‍ഡുല്‍ക്കര്‍, പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ക്കു കൈമാറിയ ദീപശിഖയില് നിന്നു സ്റ്റേഡിയത്തിലെ കൂറ്റന്‍ ആട്ടവിളക്കിലേക്ക് അഗ്നി തെളിയിച്ചതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരിതെളിഞ്ഞത്.
കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് എത്തിച്ചേര്‍ന്ന ഗെയിംസ് ദീപശിഖ കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോവാളിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ ഏറ്റുവാങ്ങി.
വൈകീട്ട് ആറുമണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരുന്നു. മികച്ച രീതിയിലാണ് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ അതിന് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നു മുഖ്യാതിഥിയായിരുന്ന വെങ്കയ്യ നായിഡു പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് മികച്ച രീതിയില്‍ സ്റ്റേഡിയങ്ങള്‍ പണിയാന്‍ സംസ്ഥാനത്തിനായി. മോദി സര്‍ക്കാര്‍ ജനങ്ങളെ വികസനത്തിലേക്ക് നയിക്കുമെന്നും കേരളമുള്പ്പെടെയുള്ളവര് ടീം ഇന്ത്യയായി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോന്‍വാള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ചെയര്മാന് എന്‍. രാമചന്ദ്രന്, ധനമന്ത്രി കെ.എം.മാണി എന്നിവര്‍ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: