പറവൂര്‍: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ചേര്‍ന്ന് പണം അടച്ച മത്സ്യത്തൊഴിലാളികളെയാണ് പണംകൊടുക്കാതെ സര്‍ക്കാര്‍ കബളിപ്പിച്ചിരിക്കുന്നത്. പറവൂര്‍ ഫിഷറീസ് ഓഫീസില്‍ പണമടച്ചവര്‍ക്കാണ് പണം ലഭിക്കാതായത്.
മാസം 75 രൂപവീതം 8 മാസംകൊണ്ട് 600 രൂപയും ചേര്‍ത്ത് സംസ്ഥാന ഗവണ്മെന്റിന്റെയും കേന്ദ്രഗവണ്മെന്റിന്റെയും വിഹിതവും ചേര്‍ത്ത് 1800 രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത്. ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന തുകയില്‍ ആഗസ്റ്റ് മാസത്തില്‍ 1200 രൂപ മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്.
മത്സ്യത്തൊഴിലാളികള്‍ പറവൂര്‍ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി പറയുവാന്‍ മടിക്കുകയാണ് അധികൃതര്‍. അതേസമയം തൊട്ടടുത്ത വൈപ്പിന്‍ ഫിഷറീസ് ഓഫീസില്‍നിന്നും സമ്പാദ്യ സമാശ്വാസ തുകയായ 1800 രൂപയും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരിക്കുന്നു. പറവൂര്‍ ഫിഷറീസ് ഓഫീസില്‍ ആയിരത്തിലേറെ പേരാണ് ബാക്കി പണം കിട്ടാതെ ഓഫീസ് കയറിയിറങ്ങുന്നത്. ബാക്കിതുക കൊടുക്കാതെതന്നെ ഈ വര്‍ഷത്തെ സമ്പാദ്യ പദ്ധതിയിലേക്കുള്ള പണം സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. ഈ വര്‍ഷം നൂറ് രൂപവീതമാണ് വാങ്ങിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: