പാലക്കാട്: ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ഈ വഴി തീവണ്ടി ഗതാഗതം നിയന്ത്രിക്കും.
56650 നമ്പര്‍ കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂര്‍ മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള സര്‍വ്വീസ് റദ്ദാക്കും. 56651 നമ്പര്‍ കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ റദ്ദാക്കും. ഈ വണ്ടി ഷൊര്‍ണൂരില്‍ നിന്നാകും യാത്ര തുടങ്ങുക.
17230 നമ്പര്‍ ഹൈദരാബാദ് കൊച്ചുവേളി ശബരി എക്സ്പ്രസ് 25 മിനിറ്റും 22644 നമ്പര്‍ പാറ്റ്ന എറണാകുളം എക്സ്പ്രസ് രണ്ട് മണിക്കൂര്‍ 20 മിനിറ്റും വൈകും. 12677 ബാംഗ്ലൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്,13351 നമ്പര്‍ ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസ് എന്നിവ ഒരു മണിക്കൂര്‍ 40 മിനിറ്റും 12508 നമ്പര്‍ ഗുവാഹത്തി എറണാകുളം എക്സ്പ്രസ് ഒരു മണിക്കൂര്‍ 25 മിനിറ്റും 16859 നമ്പര്‍ ചെന്നൈ എഗ്മോര്‍ മംഗലാപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഒരുമണിക്കൂര്‍ 50 മിനിറ്റും വൈകിയോടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: