ഹാമില്ട്ടണ്: ദക്ഷിണാഫ്രിക്ക അതികായരുടെ നിരയിലാണ്. അതങ്ങു പള്ളിയില്‍ ചെന്നു പറഞ്ഞാല്‍ മതിയെന്നു സിംബ്ബാവെ. ഇപ്പോഴും ചെറു മീനുകളുടെ കൂട്ടത്തില്‍പ്പെടുന്ന സിംബാംബ്വെ വീറോടെ പൊരുതി. ഫലം കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ തലപ്പൊക്കത്തിനൊത്ത ഒരു ജയം അന്യം. പൂള് ബിയിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചത് 62 റണ്‍സിന്.
ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ പതറിയെങ്കിലും ഡേവിഡ് മില്ലറുടെയും (138 നോട്ടൗട്ട്) ജെപി ഡുമിനിയുടെയും (115 നോട്ടൗട്ട്) ബലത്തില്‍ 4ന് 339 റണ്‍സ് വാരി. അഞ്ചാം വിക്കറ്റില്‍ 256ന്റെ ലോക റെക്കോര്‍ഡ് സഖ്യവും മില്ലറും ഡുമിനും പടുത്തുയര്‍ത്തി.
ചേസ് ചെയ്ത സിംബാബ്വെ മിന്നിക്കളിച്ചു. ഹാമില്ട്ടണ് മസകാഡ്സ (80) ചാമു ചിബാബ (64) ബ്രണ്ടന്‍ ടെയ്ലര് (40) എന്നിവരിലൂടെ മാന്യമായ മറുപടി നല്കി. 48.2 ഓവറില്‍ 277ല്‍ സിംബാബ്വെ ഇന്നിംഗ്സിന് തിരശീലവീണു. മില്ലര്‍ മാന്‍ ഒഫ് ദ മാച്ച്.
സ്കോര്‍ ബോര്‍ഡ്
ദക്ഷിണാഫ്രിക്ക- ക്വിന്റന്‍ ഡി കോക്ക് സി ഇര്വിന് ബി ചതാര 7, ഹാഷിം ആംല ബി പനയാംഗര 11, ഫാഫ് ഡു പ്ലെസിസ് സി ടെയ്ലര് ബി ചിഗുംബുര 24, എബി ഡിവില്ലിയേഴ്സ് സി ഇര്വിന് ബി കമുന്സോഗി 25, ഡേവിഡ് മില്ലര്‍ നോട്ടൗട്ട് 138, ജെപി ഡുമിനി നോട്ടൗട്ട് 115. എക്സ്ട്രാസ് 19. ആകെ 4ന് 339.
വിക്കറ്റ് വീഴ്്ച്ച:1-10, 2-21, 3-67, 4-83.
ബൗളിംഗ്: തിനാഷെ പനയാംഗര 10-2-73-1 തെണ്ടായ് ചതാര 10-1- 71-1, സോളമന് മയര്‍ 6-0-61-0, എല്‍ട്ടണ്‍ ചിംഗുംബുര 4-0-3-1, സീന്‍ വില്യംസ് 8-0-44-0, തഫാട്വാ കമുന്ഗോസി 8-0-34-1, സിക്കന്തര്‍ റാസ 3-0-19-0, ഹാമില്ട്ടണ് മസകാഡ്സ 1-0-6-0.
സിംബാബ്വെ
ചാമു ചിബാബ സി ഡുമിനി ബി താഹിര്‍ 64, സിക്കന്തര്‍ റാസ ബി ഫിലാന്‍ഡര്‍ 5, മസകാഡ്സ സി ആംല ബി താഹിര്‍ 80, ബ്രണ്ടന്‍ ടെയ്ലര് സി ഫിലാന്‍ഡര്‍ ബി മോര്‍ക്കല്‍ 40, സീന്‍ വില്യംസ് സി ഡി കോക്ക് ബി ഡുമിനി 8, ക്രെയ്ഗ് ഇര്വിന് സി ഡിവില്ലിയേഴ്സ് ബി സ്റ്റെയ്ന് 13, ചിംഗുംബുര റണ്ണൗട്ട് 8, മയര്‍ സി ഡിവില്ലിയേഴ്സ് ബി ഫിലാന്‍ഡര്‍ 27, പനയാംഗര സി ഡിവില്ലിയേഴ്സ് ബി താഹിര്‍ 4, ചതാര സി ആന്‍ഡ് ബി മോര്‍ക്കല്‍ 6, കമുന്ഗോസി നോട്ടൗട്ട് 0. എക്സ്ട്രാസ് 22. ആകെ 277.
വിക്കറ്റ് വീഴ്ച്ച: 132, 2137, 3191, 4214, 5218, 6236, 7240, 8245, 9272, 10277
ബൗളിംഗ്: വെര്‍ണന്‍ ഫിലാന്‍ഡര്‍ 8-0-30-3, മോണി മോര്‍ക്കല്‍ 8.2-1-49-2, ഡെയ്ല്‍ സ്റ്റെയ്ന് 9-0-64-1, ഫെര്ഹന് ബെഹ്റെദിന് 5-0-40-0, ഡുമിനി 8-0-45-1, ഇമ്രാന് താഹിര്‍ 10-0-36-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: